Save The Date 2 - Lal Production
നാടകം: സുമിത്രയുടെ കല്യാണം കഥാപാത്രങ്ങൾ: അർജ്ജുൻ: സുമിത്രയുടെ മകൻ. മീര: അർജ്ജുന്റെ പ്രതിശ്രുത വധു. കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്. സുമിത്ര: അർജ്ജുന്റെ അമ്മ. കെവിൻ: romantic വരൻ. പ്രകാശൻ: ബുദ്ധിജീവി വരൻ. കേണൽ സത്യപാൽ: പട്ടാളക്കാരൻ. ഡാൻസർമാർ രംഗം 1: സേവ് ദ ഡേറ്റ് (Save the Date) (സ്റ്റേജ് നിറയെ ലൈറ്റുകളും പൂക്കളും. ഫാസ്റ്റ് നമ്പറിലുള്ള ഒരു പാട്ടിനൊപ്പം അർജ്ജുനും മീരയും മൂന്ന് ജോഡി ഡാൻസർമാരും കുട്ടനും ചേർന്ന് ആവേശകരമായ നൃത്തം അവതരിപ്പിക്കുന്നു. ഡാൻസ് കഴിയുമ്പോൾ അർജ്ജുനും കുട്ടനും മാത്രം സ്റ്റേജിൽ. കുട്ടൻ കിതച്ചുകൊണ്ട് അർജ്ജുന്റെ തോളിൽ കൈതാങ്ങി നിൽക്കുന്നു.) കുട്ടൻ: "എന്റെ അർജ്ജുനേ, ഈ 'Save the Date' ഡാൻസ് ഇച്ചിരി കടുപ്പമാ കേട്ടോ… എന്റെ നടുവ് ഒടിഞ്ഞു." (തോളിൽ നിന്ന് കൈയ്യെടുത്ത് അർജ്ജുന്റെ വയറ്റിൽ കുത്തി) "സന്തോഷമായില്ലേ നിനക്ക്? ഒരു മാസം കഴിഞ്ഞ് കല്യാണം, പിന്നെ ഹണിമൂൺ… രാജയോഗമല്ലേടാ!" (അർജ്ജുന്റെ മുഖം പെട്ടെന്ന് മാറുന്നു. അയാൾ ഗൗരവത്തിലാകുന്നു. ഇതു കണ്ട് കുട്ടൻ കൺഫ്യൂസ്ഡ് ആകുന്നു.) കുട്ടൻ: "എന്താടാ നിനക്കൊരു... മ്നാനം ഛേ! മ്ളാളം.. വേണ്ട…എന്താ...