പെൺകുട്ടികളുടെ പാതിരാമണൽ - Athulya

തേർഡ് ഇയർ Gynae പോസ്റ്റിങ്ങ്‌.

A യൂണിറ്റ് ഒന്നിച്ചു ഉള്ള ക്ലാസ്സ്. യൂണിറ്റ് ആയി ഡിവിഷൻ ഇല്ലാരുന്നു എന്നാ തോന്നുന്നേ. 8-12 വേറെ വാർഡിൽ കൂടേം തേരാ പാര നടപ്പ് കഴിഞ്ഞു സെമിനാർ റൂമിൽ ഇരുന്നു കത്തിവെപ്പ്. മെഡിസിനും സർജ്ജറി പോസ്റ്റിങ്ങും യൂണിറ്റ് തിരിച്ചു ആയതോണ്ട് ഒന്നിച്ചു ഒരുമിച്ച് വാചകം അടിക്കാൻ അധികം നേരം കിട്ടിയിരുന്നില്ല.

ഈ ഉഴപ്പന്മാരേം ഉഴപ്പികളേം അധികം ഒന്നും പഠിപ്പിച്ചിട്ട് കാര്യമില്ല എന്ന് ടീച്ചേഴ്‌സിനും മനസ്സിലായി. 

അങ്ങെനെ അധിക്കം ഒന്നും പഠിക്കാൻ ഉദ്ദേശിക്കാതോണ്ട് ഭയങ്കര ഒരു ഫ്രീഡം കിട്ടിയ ഫീൽ. അങ്ങെനെ ഞങ്ങൾ  എല്ലാരും കൂടി ടൂർ പ്ലാൻ ചെയ്തു. അന്ന്  എന്തിനാണെന്ന് ഓർമയില്ല,എ ബാച്ച് ബോയ്സും ആയിട്ട് ഒരു സ്വരച്ചേർച്ചകുറവ്... പെട്ടന്ന് ടൂർ പ്ലാൻ ക്യാൻസൽ...

"നമ്മൾ ഗേൾസ് വിട്ടുകൊടുക്കേണ്ടതില്ല" എന്ന് ആയി മൊത്തത്തിൽ ഉള്ള തീരുമാനം. അത് പാസ്സ് ആക്കി കൊണ്ട് ടൂർ ആഹ്വാനം ചെയ്തു. മാസ്സ് ബങ്ക് ആണ് ഗേൾസ് പ്ലാൻ. ബോയ്സ് നോട്‌ പറയേണ്ട...

അങ്ങനെ ഒന്നും മിണ്ടാതെ ഒരു വണ്ടി ഒക്കെ പിടിച്ച് ക്ലാസ്സ്‌രെപ്പിന്റെ നേതൃത്വത്തിൽ കുമരകത്തേക് യാത്ര തിരിച്ചു. അവിടെ ബോട്ട് ജെട്ടിയിൽ ഇറങ്ങി, ബോട്ട് കയറി പാതിരാമണലിലേക് യാത്ര തുടങ്ങി.. കള്ളന്മാരുടെ ഒളിതാവളം എന്നൊക്കെ ആരോ പറയുന്നുടാരുന്നു..അതൊന്നും ഗൗവനിക്കാതെ ഞങ്ങൾ യാത്ര തുടങ്ങി.

കവിണാറ്റിൻകരയിലെ birds sanctuary ഒക്കെ കറങ്ങി പക്ഷികൾ വെല്ലോം ഉണ്ടോന്ന് ഭൂതകണ്ണാടിൽ നോക്കി രസിച്ചുലസിച്ചു ഞങ്ങൾ കുറേ ഏറെ കാട്ടിൽ കൂടി നടന്നു..പിന്നെ പാതിരാമണലിന്റെ മണവും കാറ്റും അറിഞ്ഞു. എന്തൊരു ധൈര്യം ആരുന്നു അന്നൊക്കെ.സ്മാർട്ട്‌ ഫോണുകൾ ഒന്നും ഇല്ലാത്ത കാലം ആയതോണ്ട്  ഫോട്ടോ കാട്ടി വെറുപ്പിക്കൽസ് ഒന്നും നടന്നില്ല.

എവിടെ gynec വാർഡിൽ പാവം ബോയ്സ് ഒറ്റക്ക്.അറ്റൻഡ് എടുക്കാൻ നേരം കുറേ ഏറെ കുട്ടികൾ അബ്സെന്റ്. വേറെ നൂറായിരം തിരക്കുള്ളത് കൊണ്ട് ഇത് ടീച്ചേർസ് ആരും കാര്യം ആകാഞ്ഞത് നന്നായി.

തിരിച്ചു വന്ന് ഞങ്ങൾ കട്ട ജാട.മുൻപ് ഉള്ള അഹങ്കാരം തെല്ലു ഒന്ന് കൂടിയപോലെ.

അങ്ങെനെ ഒരു രണ്ട്  ആഴ്ച പിന്നിട്ടു. പിന്നെ വന്ന ആ ദുരന്ത വാർത്ത ഞങ്ങളെ വല്ലാതെ അലട്ടി. കുമരകം ബോട്ട് അപകടം. ബോട്ട് മറിഞ്ഞു, 25 പേരുടെ ജീവൻ പൊലിഞ്ഞു. ഞഞ്ഞൾ എല്ലാം മരവിച്ച അവസ്ഥയിൽ. അഹങ്കാരം അഹന്തയും എല്ലാം അവിടെ അവസാനിച്ചു.

തിരിഞ്ഞു നോക്കുമ്പോൾ അത്രേം ധൈര്യം അന്ന് വേണ്ടിരുന്നില്ല എന്ന് തോന്നും. 

അവസരം കിട്ടുന്ന മുറക്ക് പിന്നേം കുറേ തവണ എ ബാച്ച് ടൂർ ഒക്കെ പോയി. പേക്ഷ അത് ബോയ്സിനേം കൂട്ടി ആരുന്നു..

Comments

Random Old Posts