പരീത് കഥകൾ






പരീത് കഥകൾ - അതെ! നിങ്ങൾ കാത്തിരുന്ന ഇർഷാദ് അലിയുടെ നർമ്മ നിറകുടങ്ങൾക്ക് ഒരു എളിയ തുടക്കം. ചിരിയുടെ തുടർ മാലപ്പടക്കങ്ങൾക്കായി കാത്തിരിക്കുക!

----------------------------

അങ്ങനെ പരീതും പാസ്സായി... പരീത് സന്തോഷം കൊണ്ട് തുള്ളിച്ചാടി... ഡക്കിട്ടറാകാൻ പോകുന്നു...

പരീക്ഷ പാസ്സായാൽ ആടിനെ അറുത്തു ബദരീങ്ങളുടെ പേരിൽ നേർച്ച കെടുക്കാമെന്നും അടുത്തുള്ള യത്തീംഖാനയിൽ നാല് ചാക്ക് അരിയെത്തിക്കാമെന്നും പരീത് നേർച്ചനേർന്നിരുന്നു. 

വീട്ടിൽ ബോറടിച്ചിരിക്കുന്നതിനിടയിലാണ് കൂട്ടുകാരന്റെ ഫോൺ. “നാളെയാണ് ഹൗസ് സർജൻസിന്റെ orientation ക്ലാസ്സ്...”

ക്ലാസ്സ് അറ്റൻഡ് ചെയ്ത പരീത് ഉറങ്ങി മടുത്തു. പഠിക്കുന്ന കാലത്ത് ശ്രദ്ധിച്ചിട്ടില്ലാ പിന്നാ ഇപ്പോ...പരീത് പുച്ഛത്തോടും അല്പം അഹങ്കാരത്തോടെയും ക്ലാസ്സുവിട്ടിറങ്ങി...നാളെ മുതൽ ഹൗസ് സർജൻസി തുടങ്ങുകയാണ്.

പരീത് എം. എച്ചിലെ തന്റെ കട്ടിലിനടിയിൽ നിന്നും പഴയ കോട്ട് തപ്പിയെടുത്തു. ഹൊ! ഭാഗ്യം. Pre-Systolic murmur ഉം ejection systolic murmur ഉം കേൾക്കാനായി മേടിച്ച Littman പെട്ടിയിലുണ്ട്. സത്യം പറയാമല്ലോ...പരീത് ഇതുവരെ ഇതൊന്നും കേട്ടിട്ടില്ല. ദേഹത്ത് വയ്ക്കുമ്പോഴെക്കെ രോഗികളുടെ രോമം മുട്ടുന്നതിന്റെയും കൈ അമർത്തുന്നതിൻ്റെയും ഒച്ചയാണ് കേട്ടിട്ടുള്ളത്. ഇനിയിപ്പോ കോട്ടിന് ബട്ടൻസ് ഇല്ലെങ്കിലും കുഴപ്പമില്ല. ഹൗസ് സർജൻസ് കോട്ടിന് ബട്ടൻസ് ഇടാറില്ലല്ലോ...

Comments

Random Old Posts