സുവനിയർ പിന്നാമ്പുറ കഥകൾ - ഒന്ന്
സുവനിയർ മെയ്ൻ സ്റ്റോറിയുടെ പണി ഏകദേശം പകുതിയായപ്പോഴാണ് ബ്ലോഗുകൾക്കുള്ള കണ്ടൻ്റ് ക്രോഡീകരിച്ചത്.
എന്താണ് ബ്ലോഗ് എന്നുവിളിക്കാൻ കാരണമെന്ന് ചോദിച്ചാൽ പ്രത്യേകിച്ചൊരുത്തരമില്ല. അപ്പോളങ്ങനെ തോന്നി, വിളിച്ചു. മെയ്ൻ സ്റ്റോറിയിലേക്ക് ഇണക്കി ചേർക്കാൻ ബുദ്ധിമുട്ടുള്ള റ്റോപ്പിക്കുകൾ ബ്ലോഗ് എന്ന രീതിയിൽ വേർതിരിക്കാം എന്നൊരാശയം തുടക്കത്തിലേ ഉരുത്തിരിഞ്ഞിരുന്നു.
അപ്പോൾ പറഞ്ഞു വരുന്നത് ഒരു പ്രത്യേക ബ്ലോഗിനെ കുറിച്ചാണ്, അശ്വതിയുടെ സിനിമാ ബ്ലോഗ്. അശ്വതിയുടെ സിനിമാ ബ്ലോഗ് എന്നു പറയുമ്പോൾ നിങ്ങൾ വിചാരിക്കുമ്പോലെ അശ്വതിയുടെ സ്വന്തം ബ്ലോഗ് എന്നതിന് അർത്ഥമില്ല. ആര് എന്തു പണിയെടുക്കണം അല്ലെങ്കിൽ എന്ത് ആരുടെ എന്ന് എഡിറ്റേഴ്സ് ഗ്രൂപ്പിൽ തീരുമാനിക്കുന്നത് ചില list -ഉകളാണ്. ലാലുവിൻ്റെ ലിസ്റ്റുകൾ. ഗ്രൂപ്പ് അംഗങ്ങൾ രാവിലെ ഈ ലിസ്റ്റ് നോക്കി പണിക്കിറങ്ങുമ്പോൾ ലിസ്റ്റുണ്ടാക്കി ക്ഷീണിച്ച ലാലു വിശ്രമത്തിലേയ്ക്ക് പ്രവേശിച്ചിട്ടുണ്ടാവും.
അപ്പോൾ വിഷയത്തിലേക്ക് തിരിച്ചു വരാം. സിനിമാബ്ലോഗ്. അശ്വതിയുടെ മനസ്സിലുള്ള സിനിമാ ബ്ലോഗ് അശ്വതിയുടെ മനസ്സുപോലെ തന്നെ - വളരെ സിനിമാറ്റിക് ആയിരുന്നു. അങ്ങനെ സിനിമാറ്റിക്കായ സിനിമാ ബ്ലോഗിന് ചിത്രങ്ങളുടെ അനിവാര്യത തിരിച്ചറിഞ്ഞ സുപ്രിയ, ഫോണുകൾ ചെവികളുടെ ഇടയിൽ അമ്മാനമാടി ഒരു സെറ്റിലേക്ക് ഒട്ടകവും വോറൊന്നിലേക്ക് ജീപ്പും മറ്റൊന്നിലേക്ക് യുദ്ധവിമാനവും ഒരേ സമയം അറേയ്ഞ്ച് ചെയ്യുന്ന ഒരു പ്രെഡക്ഷൻ മാനേജറായി. എഫിഷ്യൻസിയുടെ പര്യായം! സുപ്രയിയുടെ വിളിപ്പുറത്ത് ചിത്രങ്ങളുടെ മണിപ്രവാഹം!
സുപ്രിയയുടെ ശല്ല്യം സഹിക്ക വയ്യാതെ സൗമ്യറാണിയും പദ്മിനിയും വരച്ചു ഓരോന്ന്! മാഗസിനിൽ കൊടുക്കാർ പറ്റിയില്ലെങ്കിലും പ്രശംസ അർഹിക്കുന്നു. സൗമ്യ വരച്ചത് സ്വീകരണ മുറിയിൽ തന്നെ വെയ്ക്കാം.
സുപ്രിയയുടെ സ്വാധീനം ഒരു ലോക്കൽ ഏരിയ നെറ്റ്‌വർക്ക് മാത്രമാണെന്ന് ധരിക്കുന്നവർക്കു തെറ്റി! സ്വീഡനിലിരിക്കുന്ന സീതയെ സ്വാധീനിച്ച് സീതയെപ്പോലെ തന്നെ കലാകാരനായ അനുജനെ കൊണ്ട് വരപ്പിച്ചതാണ് തൊണ്ണൂറുകളുടെ ആവേശമായ ചിത്രങ്ങളുടെ പോസ്റ്റർ ഒട്ടിച്ച ചായക്കട.
സിനിമാബ്ലോഗ്ഗിൻ്റെ ചിത്രസംയോജനം അങ്ങനെ ആവേശഭരിതമായപ്പോൾ ദേവിയും ചിത്രം വരയിൽ ആനന്ദം കണ്ടെത്തി.
ഇങ്ങനെ തെളിഞ്ഞും ഒളിഞ്ഞുമിരിക്കുന്ന എത്രയോ കലാകാരന്മാർ നമ്മുടെ കൂട്ടത്തിലുണ്ട്!
എനിക്കേതായാലും ദേവിയുടെ ചിത്രങ്ങളിലൊന്നിൽ ഒളിഞ്ഞിരിക്കുന്ന മൂട്ടകളെക്കണ്ട് പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല! നിങ്ങൾ കണ്ടില്ലെങ്കിൽ തപ്പി കണ്ടു പിടിക്ക്.
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.