പിന്നാമ്പുറ കഥകൾ - ക്യാമറാമാൻ
സുവനിയറിൽ ചിത്രസംയോജനം അങ്ങനെ കൊടുബിരി കൊണ്ടിരിക്കുന്ന സമയം. മനുഷ്യ ബുദ്ധിയും നിർമ്മിത ബുദ്ധിയും സ്വപ്ന ചിത്രങ്ങൾക്ക് നിറങ്ങൾ ചാർത്തിത്തുടങ്ങി. അപ്പോഴാണ് നമിതക്ക് ഒരു ഇൻസ്പിരേഷൻ ഉണ്ടാകുന്നത്.
ഇരുപത്തഞ്ച് വർഷത്തിനിടയിൽ നമ്മൾ പഠിച്ച കലാലയത്തിനു സംഭവിച്ച അസ്ഥിത്വപരമായ മാറ്റങ്ങൾ വിവിധ ഫോട്ടൊകളിലൂടെ കൂട്ടുകാരുമായി പങ്കുവച്ചാലോ? പലരും പണി പൂർത്തിയായ പുതിയ വലയ ബ്ലോക്കുകൾ കണ്ടിട്ടില്ലെന്ന് മാത്രമല്ല മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വമ്പൻ നിർമ്മിതികളെപ്പറ്റി കേട്ടിട്ടു പോലുമുണ്ടാവില്ല.
സുവനിയറിൽ പദങ്ങളില്ലെങ്കിലും പടങ്ങൾ നിർബന്ധം എന്ന നിലപാടിൽ ഉറച്ചിരുന്ന കൊണാണ്ടർക്ക് ഇതിൽപ്പരം സന്തോഷം വേറെയില്ല. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല ലാലു ഫോണെടുത്ത് അപ്പോൾത്തന്നെ വിളിച്ചു, ആനൂപ് CH - നെ.
നമ്മുടെ ബാച്ചിൽ എടുത്താൽ പൊങ്ങാത്ത ക്യാമറ തോളിൽത്തൂക്കി നടക്കുന്നത് രണ്ട് പേരാണ്. അതിൽ മുഖ്യൻ CH-ഉം പിന്നെ കുറെയൊക്കെ ലിഞ്ചോയും.
മില്ലേനിയം ബാച്ചിൻ്റെ ആദ്യ മാഗസിനായ ‘ഒട്ടോഗ്രാഫിൽ’ ക്യാമറ മാനേജ്മെൻ്റും ഡിജിറ്റൽ പോസ്റ്റ് പ്രൊസസ്സിംഗും ചെയ്ത് കഴിവുതെളിയിച്ചവനാണീ CH. പക്ഷേ CH ഇനെ വിളിക്കുമ്പോൾ സൂക്ഷിക്കണം. CH ൻ്റെ മറുപടികൾക്ക് വളച്ചു കെട്ടൊന്നുമില്ല. ഇല്ലെങ്കിൽ ഇല്ല എന്നും ഉണ്ടെങ്കിൽ ഉണ്ട് എന്നുമുള്ള ഒരു ‘നേരേ വാ നേരേ പോ’ ശൈലിയാണത്. CH പറ്റില്ലെന്നു പറഞ്ഞാൽ പിന്നെ ലാലു തന്നെ പോകെണ്ടിവരും പടമെടുക്കാൻ.
CH ൻ്റെ സമയവും അദ്ധ്വാനവും മെനക്കെടുത്താനുള്ള യോഗ്യത സുവനിയർ പ്രോജക്റ്റിനുണ്ടോയെന്ന് CH തന്നെ തീരുമാനിക്കട്ടെയെന്ന നയപരമായ ചിന്തയുമായിരുന്നു ലാലുവിന്. അങ്ങനെ അനൂപിനെ അടുത്ത എഡിറ്റോറിയൽ ഡിസ്കഷൻസ് തീരുമാനിച്ചിരുന്ന ദേവിയുടെ വീട്ടിലേയ്ക്ക് ലാലു ക്ഷണിച്ചു.
പിന്നീട് CH ൻ്റെ ക്യാമറ ഒപ്പിയ ചില ചത്രങ്ങളാണു താഴെ. പണി പൂർത്തിയായ ഭാഗങ്ങളാണിത്. ഏതൊക്കയോ വലിയ ബ്ലോക്കുകളുടെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു..
ദേവിയുടെ വീട്ടിൽ വന്ന CH -ന് ലാലു സുവനിയറിൻ്റെ പ്രൂഫ് കോപ്പി വായിക്കാൻ കൊടുത്തു. ആദ്യ പകുതി ഒറ്റയിരിപ്പിന് വായിച്ചു തീർത്ത CH പറഞ്ഞു, “എടാ, ഇതു കൊള്ളാം!”
സുവനിയറിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി റീയൂണിയൻ കൊണാണ്ടർ ലാലും എഡിറ്റേഴ്സ് ഗ്രൂപ്പും CH അന്നു ദേവിയുടെ വീട്ടിൽവച്ച് പറഞ്ഞതിനെ കരുതുന്നു, അന്നും ഇന്നും.

അങ്ങനെ സുവനിയറിൻ്റ ആദ്യ പേജ് അലങ്കരിക്കാൻ എഡിറ്റർമാരുടെ ഒരു ഗ്രൂപ്പ് ഫേട്ടോയും CH ൻ്റെ timed ക്യാമറാക്ലിക്കിൽ പിറന്നു. (നമിയുടെ വീട്ടിൽ വച്ച് നടന്ന ഫോട്ടോഷൂട്ടിൽ എല്ലാവർക്കും എത്തിപ്പെടാൻ സാധിച്ചില്ല. ഇല്ലാത്തവരെ ഫോട്ടോഷോപ്പിലെ നിർമ്മിത ബുദ്ധി പിന്നീട് കൂട്ടി ചേർത്തു. അതിലെ അപൂർണ്ണത സുവനിയർ ഫസ്റ്റ് പേജിൽ പ്രകടമാണ്)
റ