ഒരു ജാതി combined study - Paul
എനിക്ക് പണ്ടേ medicine posting ഇഷ്ടമല്ല!
ആ ward-ഇൽ കയറുമ്പോഴുള്ള ഒരു പ്രേത്യേക സുഗന്ധം, എന്നും എന്തിനോ വേണ്ടി bottles-ൽ EDTA and Fluoride sticker ഒട്ടിക്കലും കുത്തൽ മാമാഗവും. പോരാത്തതിന് ഞാൻ ഇന്നുവരെ മര്യാദക്ക് ഒരു murmur കേട്ടിട്ടില്ല. ആ steth വെച്ചാൽ ഞാൻ ആകെ കേൾക്കുന്നത് ശു.. ശു.. എന്ന ശബ്ദം മാത്രം! പിന്നെ Pracko, Prasy, Parveen എന്നിവരൊക്കെ രെഗ്ഗണ്ണൻ dumb charades ഇൽ പറയുന്നപോലെ side-ഇൽ നിന്ന് "നീ കേട്ടു.. നീ കേട്ടു.." എന്ന് പറയുമ്പോൾ ഞാൻ വിശ്വസിക്കും, ഞാനും കേട്ടു!
അന്നേ medicine എനിക്ക് പറ്റിയ പണി അല്ല എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഇരിക്കുമ്പോൾ final year medicine practicals-നു തലേദിവസം എത്തി. Pracko എന്റെ കൂടെ combined study-ക് വീട്ടിൽ വന്നു. സത്യം പറഞ്ഞാൽ ഇതുവരെ ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടില്ല. Medicine നല്ല idea-ഉള്ള Pracko-യെ കിട്ടിയതുകൊണ്ട് എങ്ങനെയെങ്കിലും ഒരു കരപറ്റാം എന്ന് ഞാനും സന്തോഷിച്ചു. Plan ഒക്കെ ഇട്ടു, Kundu cover to cover നമ്മൾ finish ചെയ്യും. എവിടെ തുടങ്ങണം?
"CVS very important അതിൽ തന്നെ start ചെയ്യാം." Pracko പറഞ്ഞു. എനിക്ക് എന്തറിയാം, ഞാൻ ok പറഞ്ഞു.
CVS first page തുറന്നപ്പോൾ Pracko പറഞ്ഞു, "Resp നോക്കാതെ CVS continuity കിട്ടില്ല. Go to page number..." ഞാൻ വീണ്ടും good student ആയി.
Resp first page തുറന്നതും, Praveen, "General examination ആണ് main for any system അതാണ് നമ്മൾ ആദ്യം നോക്കേണ്ടത്."
എനിക്ക് ചെറുതായിട്ട് ദേഷ്യം ഒക്കെ വന്നു തുടങ്ങി. "എടാ കോപ്പേ നീ ഏതെങ്കിലും ഒന്ന് തീരുമാനിക്ക്. നമുക്ക് ഏതെങ്കിലും ഒന്ന് start ചെയ്യാം, അല്ലേൽ തീരില്ല."
അപ്പോൾ വീണ്ടും അവൻ, "History taking is the basis of everything, നമുക്ക് അതിൽ തുടങ്ങാം."
"എടാ *#*%&*# കുറേ നേരം ആയല്ലോ, ഇങ്ങനെ പോയാൽ നമ്മൾ ഒരു തേങ്ങയും വായിക്കില്ല. ഇനി അധികം സമയം ഇല്ല എന്തെങ്കിലും തുടങ്ങാം."
Praveen പെട്ടെന്ന് ചാടി എണിറ്റു phone എടുത്തു. "നീ പറഞ്ഞത് correct ആണ്. ഇനി നമുക്ക് പഠിക്കാൻ സമയം ഇല്ല. ഇനി ward ഇലെ case list കിട്ടിയാലേ രക്ഷയുള്ളൂ. James ഏട്ടൻ വൈകുന്നേരം ആകുമ്പോൾ full list അയച്ചുതരും. എന്നിട്ടു തുടങ്ങാം."
ഇതു കേട്ട ഞാൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു പോയി! കാൽ മടക്കി ഒരു ചവിട്ടു കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. ഞാൻ എന്നെ തന്നെ പിടിച്ചു നിർത്തി Praveen നോട് വീണ്ടും പറഞ്ഞു, "അത് കിട്ടട്ടെ... അതുവരെ നമുക്ക് എന്തെങ്കിലും വായിക്കം."
"No! list കിട്ടാതെ നമ്മൾ Book തുറന്നിട്ട് ഒരു കാര്യവും ഇല്ല."
തീരുമാനം ആയി!! റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും phone ഉം കുത്തി ആരൊക്കെയോ അവൻ വിളിക്കുന്നുണ്ട്. Name, list, findings, ഇടക്ക് 'അയ്യോ' 'കിയോ' എന്നൊക്കെ പറയുന്നുമുണ്ട്. എനിക്ക് ഒരു കാര്യം ഉറപ്പായി ഇനി ഇവനോട് പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. അവൻ പുസ്തകം തുറക്കില്ല എന്നെ തുറക്കാൻ സമ്മതിക്കുമില്ല (Book തുറന്നാൽ list തരില്ല എന്ന് അവനോട് ആരോ പറഞ്ഞോ എന്നൊരു സംശയം). Finally ഞാൻ അവനോട് ചോദിച്ചു, "ശരിക്കും എന്താ നിന്റെ ഉദ്ദേശം?"
"ഞാൻ plan ചെയ്തോണ്ടിരിക്കുവാ," reply വന്നു.
"Ok അപ്പൊ നീ നടന്നു plan ചെയ്യൂ ഞാൻ ഇവിടെ കിടന്നു plan ചെയ്യാം, plan ചെയ്യുന്നതിന്ഇടയിൽ disturb ചെയ്യരുത്." Godfather ഇലെ ജഗദീഷ്നെ പോലെ ഞാൻ ഒരു പുതപ്പെടുത്തു തലയിൽ ഇട്ടു ഒറ്റ ഉറക്കം. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് രണ്ടു കയ്യും തലയിൽ വെച്ച് കാര്യം ആയി വായിച്ചു പഠിക്കുന്ന Praveen നെ ആണ്.
എന്നെ കണ്ടതും അവൻ പറഞ്ഞു, "ഞാൻ full finish ചെയ്തു ഇപ്പോൾ revision ആണ്, നീ വേഗം എഴുന്നേറ്റ് പഠിച്ചു തുടങ്."
ഇതും പറഞ്ഞു അവൻ എന്റെ നേരെ അവൻ പഠിച്ചുകൊണ്ടിരുന്ന രണ്ടു paper നീട്ടി. "ഇത് മാത്രം നീ പഠിച്ചാൽ മതി, എല്ലാം ഇതിൽ ഉണ്ട്."
കുറ്റി points ആയിരിക്കും എന്ന് കരുതി അതു മേടിച്ചു വായിച്ചു നോക്കിയ ഞാൻ തലക്കു അടി കിട്ടിയത് പോലെ നിന്നു. ഒരു 25 - 30 patients ന്റെ പേരും, വയസും, bed number ഉം. പിന്നെ കുറേ അക്ഷരങ്ങളും ( short forms), +/- symbols ഉം! കണ്ണ് മിഴിച്ചു ഞാൻ Praveen നെ നോക്കി. യുദ്ധം ജയ്ച്ചു വന്ന ഒരു പോരാളിയുടെ മുഖമാണ് ഞാൻ കണ്ടത്. ചിരിച് കൊണ്ടു Praveen പറഞ്ഞു, "Full list with clinical findings, ഞാൻ revision വരെ കഴിഞ്ഞു, all set!"
അടുത്ത ദിവസം ward എത്തിയപ്പോൾ എനിക്കു എല്ലാം ഒരു പുക. കുട്ടപ്പെട്ടൻ ആണോ തങ്കപ്പെനാണോ MS??
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.