No.20 മദ്രാസ് മെയ്ൽ




ഇന്നും മറക്കാനാവാത്ത ആ സംഭവങ്ങളുടെ തുടക്കം രജിസ്ട്രേഡ് പോസ്റ്റിൽ വന്ന ഒരു കത്തിൽ നിന്നാണ്, PG അഡ്മിഷൻ കൗൺസലിംഗ് നോട്ടീസ്.

ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റിൽ വാലറ്റക്കാരായ എനിക്കും നിസാമിനും ഒരിമിച്ചാണ് കൗൺസിലിംഗ്, അങ്ങ് ചെന്നൈയ്യിൽ. എനിക്ക് വീടുവിട്ടറങ്ങി ലോകപരിചയമില്ലല്ലോ. ട്രാവൽ ആൻ്റ് അക്കമടേഷൻ മുഴുവൻ അങ്ങനെ നിസാം ഏറ്റെടുത്തു.

അങ്ങോട്ടുമിങ്ങോട്ടുമുള്ള ട്രെയ്ൻ യാത്ര ബുക്ക് ചെയ്തിരിക്കുന്നത് ചെന്നൈ മെയ്ലിൽ. ഞങ്ങൾക്കു മുമ്പേ മദ്രാസ് മെഡിക്കൽ കോളേജിൽ PG-ക്കാരായ ലാലിൻ്റെയും CH ൻ്റെയും, പിന്നെ അവരുടെ 
തമിഴിൻ ഗഡിയുടെയും കൂടെ രണ്ടു ദിവത്തെ അഡ്ജസ്റ്റ് മെൻ്റിലാണ് അക്കമടേഷൻ. എന്നെ സംബന്ധിച്ചടത്തോളം നിസാമിൻ്റെ കൂടെയങ്ങ് പോകുക. ബാക്കിയെല്ലാം അവൻ നോക്കി കൊള്ളും.

അങ്ങനെ വലിയ നാടകീയതകളൊന്നുമില്ലാതെ മദ്രാസിലെത്തി. നിസാം ഇതിനും മുമ്പും ചങ്കുകളെ കാണാൻ വന്നിട്ടുള്ളതുകൊണ്ട് അവന് സ്ഥലമറിയാം. ചെന്നൈ സെൻ്ററലിലിറങ്ങിയാൽ തൊട്ടപ്പുറത്താണ് പാർക്ക് റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് നുംഗപാക്കത്തിന് സമ്പർബൻ കിട്ടും. നുംഗപാക്കം സ്റ്റേഷനിൽ നിന്ന് ഫ്ലാറ്റിലേക്ക് നടക്കാവുന്ന ദൂരം മാത്രം. ഇടക്കിടെ CH ഫോണിലൂട ഇൻസ്റ്റ്രക്ഷൻസ് കൊടുക്കുന്നുണ്ട്.

ഫ്ലാറ്റിലെത്തിയപ്പോൾ CH ഉം തമിഴ് ഗഡിയുമുണ്ടവിടെ. പിറ്റേ ദിവസമാണ് കൗൺസിലിംഗിൻ്റെ ആദ്യദിനം. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിപ്പെടാൻ വളരെ എളുപ്പം. CH വീണ്ടും അക്കമിട്ട് ഇൻസ്‌റ്റ്രക്ഷൻസ് തന്നു. നുംഗപാക്കത്തു നിന്നും സമ്പർബൻ കിട്ടും. റ്റിക്കറ്റെടുക്കുക. റ്റിക്കറ്റ് കാശ് ചില്ലറയായി തന്നെ നേരേത്തേ കരുതുക ഇല്ലങ്കിൽ തമിഴിൽ തെറി കേൾക്കും. കഷ്ടി മുപ്പത് മിനിറ്റ് യാത്ര. ഇറങ്ങേണ്ട സ്റ്റേഷനിൽ നിന്ന് പത്തു മിനിറ്റ് നടന്ന് റോഡ് ക്രോസ് ചെയ്താൽ സംഭവ സ്ഥലത്തെത്തി. നിസാം എല്ലാം തലക്കുക്കി കേട്ടു. എനിക്കതു മതി.

PG കൗൺസിലിങ്ങിൻ്റെ പിരിമുറുക്കമൊന്നും കാര്യമായി എനിക്കില്ല. ആദ്യത്തെ വട്ടം PG ക്ക് ശ്രമിച്ചപ്പോൾ എടുക്കാമായിരുന്ന പതോളജി തന്നെയാണ് ഇപ്പോഴും എനിക്കുമുമ്പിലുള്ളത്. കൗൺസിലിംഗിന് ചെല്ലുന്നു, കോട്ടയത്ത് പത്തോളജി എടുക്കുന്നു. പക്ഷേ നിസാമിൻ്റെ കാര്യം അത്ര സംപിളല്ല. അവന് കുറച്ചധികം മെഡിക്കൽ കോളേജുകളും PG/ Diploma സീറ്റുകളും വച്ചുള്ള പെർമ്യൂട്ടേഷൻ കോമ്പിനേഷൻസുണ്ട്. പക്ഷേ ഈ സങ്കീർണ്ണതകളൊന്നും നിസാമിനെ ബാധിച്ചില്ല. കാരണം ആപ്പോഴേക്കും ചങ്ക് ലാലു ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി.

നിസാമും ചങ്കും മദ്രാസ് നിശയിലേക്ക് അർമ്മാതിക്കാനിറങ്ങിയപ്പോൾ ഞാൻ CH ൻ്റെ ലാപ്ടോപ്പിൽ NFS (Need for Speed, ഒരു കബ്യൂട്ടർ game ആണ്) ബൂട്ട് ചെയ്തു. 

(തുടരും)

Comments

Random Old Posts