പരീക്ഷകൾ പരീക്ഷണങ്ങൾ -2 - നെസിയ


SSLC മലയാളം -2 ആൻസർ ഷീറ്റ് കീറിയതും എന്റെ കണ്ണിൽ ഇരുട്ട് കയറി. കൈകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണിൽ നിന്നും കുടുകുടെ കണ്ണുനീർ…എങ്ങനെയോ ഞാൻ ഹാളിന് പുറത്തെത്തി. My brain stopped working. My cousin sister who was also in my class, had the presence of mind to take me to our headmistress….. Sister. Antonio. സിസ്റ്ററിനെ ഞാൻ ഒരിക്കലും മറക്കില്ല. സിസ്റ്റർ എന്നെ സമാധാനിപ്പിച്ചു. ഒരു പേപ്പർ പിൻ കൊണ്ടുമാത്രം ചേർത്തുവച്ചിരുന്ന എന്റെ ആൻസർ ഷീറ്റ് രണ്ട് സൈഡും ശരിയായി ടേപ്പ് ഒട്ടിച്ച്, invigilator, head invigilator, headmistress എല്ലാവരും countersign ചെയ്ത്, സിസ്റ്റർ ആ പേപ്പറിനെ ‘safe and undisqualifiable (ഇംഗ്ലീഷിൽ ഇങ്ങനെ ഒരു വാക്ക് ഉണ്ടെന്ന് തോന്നുന്നില്ല)’ ആക്കിത്തീർത്തു. 

നേരത്തെ പറഞ്ഞ hard work എന്നെ തുണച്ചു. SSLC റിസൾട്ട്‌ വന്നപ്പോൾ, 8th rank in state and I was school first. ജീവിതത്തിലെ സുവർണനിമിഷങ്ങളിൽ ഒന്ന്…

പ്രീഡിഗ്രി കഴിഞ്ഞ് ആദ്യത്തെ എൻട്രൻസ് കുത്തിൽ റാങ്ക് 1143. ജനറൽ മെറിറ്റ് മാത്രമുള്ള എനിക്ക് സീറ്റ്‌ കിട്ടിയില്ല. പി. സി. തോമസ് സാറിന്റെ അടുത്ത് ഒരു വർഷം റിപീറ്റ് ചെയ്ത് സെക്കന്റ്‌ എൻട്രൻസിൽ റാങ്ക് 76. First attempt-ൽ കിട്ടാതിരുന്നപ്പോൾ വിഷമിച്ചെങ്കിലും, God has better plans for me എന്ന് വഴിയേ മനസ്സിലായി.

ഫസ്റ്റ് ഇയർ എംബിബിഎസ് പരീക്ഷാ സമയം. As usual സ്സ്റ്റഡി ലീവ് തുടങ്ങിക്കഴിഞ്ഞാൽ എന്റെ സന്തതസഹചാരിയായ ടെൻഷൻ എന്റെ കൂടെതന്നെയുണ്ടാകും. എന്നെ അടുത്തറിയാവുന്നവർക്കൊക്കെ ഇതറിയാം. First MBBS exam study leave സമയം വീട്ടിൽത്തന്നെ ആയിരുന്നു. കരച്ചിലും പിഴിച്ചിലുമായി ചില്ലറ ഒന്നുമല്ല വീട്ടുകാരെ ബുദ്ധിമുട്ടിച്ചത്. പരീക്ഷയ്ക്ക് കുറച്ചു ദിവസം മുൻപ് ഹോസ്റ്റലിൽ എത്തി. എന്റെ അതേ vibes മറ്റൊരാളിൽ ഞാൻ കണ്ടു. Usual class days-ൽ വളരേ happy, carefree, talkative. But exam season ആയിക്കഴിയുമ്പോൾ വാടിയ പുഷ്പം vibe. എന്റെ നെക്സ്റ്റ് നമ്പറായ നിഷാ ജേക്കബ്! ഞങ്ങൾ രണ്ടുപേരും പരസ്പരം ഒരു നോട്ടത്തിലൂടെ തന്നെ മറ്റേയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി.

ഒടുവിൽ ബയോകെമിസ്ട്രി പ്രാക്റ്റിക്കൽ. വൈവയ്ക്ക് വെയിറ്റ് ചെയ്യുന്നു. HOD മാഡത്തിന് എന്നെ അറിയാം. ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ മാഡത്തിന്റെ ജൂനിയർ ആയിരുന്നു എന്റെ ഉമ്മ. ഞാൻ അകത്തു കയറി കസേരയിൽ ഇരുന്ന ഉടനെ മാഡം ഒറ്റചോദ്യം.“നിങ്ങളാരും ടെൻഷൻ ഉള്ള കുട്ടികളെ സമാധാനിപ്പിക്കാറില്ലേ?” എന്റെ അവസ്ഥ മാഡം എങ്ങനെ അറിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെട്ടു. മാഡം ഇപ്പോൾ എന്നെ സമാധാനിപ്പിക്കും എന്ന് വിചാരിച്ചിരുന്ന എന്നോടായി മാഡം തുടർന്നു, “See, ഇപ്പോൾ ഇറങ്ങിപ്പോയ കുട്ടിയൊക്കെ എന്ത് tensed ആണ്. ഇത്രയും tensed and anxious ആയ കുട്ടികളെ നിങ്ങൾ എന്താണ് സമാധാനിപ്പിക്കാത്തത്?” “അറിഞ്ഞില്ല. ആരും പറഞ്ഞില്ല.” എന്നർത്ഥം വരുന്ന എന്തൊക്കെയോ വാക്കുകൾ ഞാൻ മാഡത്തിനോട് പറഞ്ഞൊപ്പിച്ചു. (എനിക്ക് മുൻപ് പോയ ആൾ നീതുവല്ല എന്ന് നിങ്ങൾക്കറിയാമെന്ന് വിശ്വസിക്കുന്നു. നിഷാ ജേക്കബുമല്ല.)

അങ്ങനെ പശുവിനെ കുറിച്ച് ചോദിച്ചാൽ അതിനെ മരത്തിൽ കെട്ടി മരത്തെക്കുറിച്ച് വിവരിച്ച് വിവരിച്ച് എല്ലാ പരീക്ഷകളും കടന്നുപോയി. എല്ലാത്തവണയും ഞാനും എന്റെ ടെൻഷനും വിട്ടുപിരിയാത്ത കൂട്ടുകെട്ട് തുടർന്നു.

തേർഡ് ഇയർ സ്റ്റഡി ലീവിനിടയിലാണ് ഞാനും PSW- വും combined study തുടങ്ങിയത്. മൈക്രോബയോളജി എക്സാമിന്റെ തലേന്നാണ് ഫസ്റ്റ് ഇയറിൽ നമ്മളെ പഠിപ്പിച്ച ഒരു മാഡം മരിച്ചത്. After coming back from her house, finding there was so much to study; Me and PSW started studying together. There started a combined study which lasted many years.

മറ്റുള്ളവരെ നോക്കി കുറിക്ക് കൊള്ളുന്ന കമന്റ്‌ അടിക്കാൻ അവളെ കഴിഞ്ഞേ ആളുള്ളൂ. രസകരമായി connect ചെയ്ത് പഠിക്കാൻ നല്ല കഴിവും. ഒരിക്കൽ Felty’s syndrome പഠിക്കാൻ പാടു പെടുന്ന എന്നോടായി PSW പറഞ്ഞു, “ നമ്മുടെ വെളുത്തു മെലിഞ്ഞ, 50-60 വയസ്സ് പ്രായമുള്ള —--ഡിപ്പാർട്മെന്റിലെ സാറിനെ ഓർക്കാം. സാറിനു weight loss, fever, anaemia. നമ്മൾ palpate ചെയ്തപ്പോൾ liver, spleen കിട്ടി. ഇനി സാറിന്റെ മുഖത്ത് കുറച്ചു brown patches ഉണ്ടെന്ന് imagine ചെയ്തേ! ( abnormal brown pigmentation) ഇപ്പൊ എല്ലാം സെറ്റ്. But ഒരു പോയിന്റ് മറക്കരുത്. It is more common in females.” എല്ലാം കേട്ട് ഞാൻ തലകുലുക്കി. But I remembered everything when that question was asked in the exam because of the way she had connected it. 

സ്റ്റഡി ലീവ് ടൈം. എൽ എച്ചിലെ ന്യൂ ബ്ലോക്കിലെ ഫസ്റ്റ് ഫ്ലോറിൽ എന്റെ റൂം. സെക്കൻഡ് ഫ്ളോറിൽ PSW- വിന്റെ റൂം. കമ്പൈൻഡ് സ്റ്റഡിക്കായി സെക്കൻഡ് ഫ്ളോറിലെ വരാന്തയിൽ ടേബിളിട്ട് രണ്ട് സൈഡിലും ഇരുന്നു പഠിത്തം. എൽ എച്ചിലെ ബാത്റൂം റെനോവേഷൻ നടക്കുന്ന സമയം. പണിക്കാർ 4-5 ചെറുപ്പക്കാർ. ഇതിൽ ഒരുത്തൻ മുടി നീട്ടി വളർത്തിയിട്ടുണ്ട്. അയാൾ വരാന്തയിലേക്ക് എത്തിയതും PSW, “ ആഹാ! വന്നല്ലോ, നമ്മുടെ മുടി നീട്ടിയ ഋതിക് റോഷൻ. എന്താ ഗ്ലാമർ.” ഞാൻ തലപൊക്കി നോക്കിയപ്പോൾ ഏതോ ഒരു ആംഗിളിൽ അയാൾക്ക് ഋതിക് റോഷന്റെ കട്ടുണ്ട്. I couldn't control my laughter. ഞങ്ങളുടെ ടേബിൾ കടന്നുപോയതും അയാൾ എന്നെ രൂക്ഷമായി ഒന്നു നോക്കി. യാതൊരു ഭാവഭേദവും ഇല്ലാതെ PSW പഠിത്തം തുടർന്നു. ഏതായാലും അവളോടൊപ്പം കമ്പൈൻഡ് സ്റ്റഡി തുടങ്ങിയപ്പോൾ എന്റെ ടെൻഷൻ വേതാളം പതിയെ പത്തി മടക്കി.

Final year medicine exam question- Draw histology of adrenal gland and explain its role in dealing with emergencies. Question കണ്ടപ്പോഴേ ഞാൻ full on happy. But happiness കൂടിക്കൂടി എന്റെ white matter, ‘adrenal gland’ എന്നതിനെ ‘adrenal cortex’ എന്നാണ് വ്യാഖ്യാനിച്ചത്. പിന്നെ എഴുത്തോടെഴുത്ത്…About role of glucocorticoids in stress management. ഭാഗ്യത്തിന് ഹിസ്‌റ്റോളജി മൊത്തം adrenal gland വരച്ചു വെച്ചു. 

എക്സാം ഹാളിന് പുറത്തെത്തി usual discussion തുടങ്ങിയപ്പോഴാണ് സ്‌ട്രെസ്സ് മാനേജ്മെന്റിന്റെ തലതൊട്ടപ്പൻമാരായ adrenaline- noradrenaline സഹോദരന്മാരെ പൂർണമായും ഞാൻ മറന്നു എന്ന ദുഃഖസത്യം തിരിച്ചറിഞ്ഞത്. 20 വർഷം മുൻപുള്ള ഞാൻ…എന്റെ സങ്കടം പറഞ്ഞിട്ടും പറഞ്ഞിട്ടും തീർന്നില്ല. ഓഡിറ്റോറിയം തൊട്ട് ഹോസ്റ്റൽ വരെ…ഹോസ്റ്റൽ ലോബി മുതൽ റൂം വരെ.. Madhu was the victim…Inside the room Supriya was the victim..

 സമയം രാത്രി 7 മണി. നാളെ എക്സാം ഇല്ല. എന്നാൽ പിന്നെ അന്നാ ഗാലറിയിൽ പോയി കഴിക്കാം. മധു വിളിച്ചു. 99 ബാച്ചിലെ Shubhpreet- ഉം ഉണ്ട്. എന്റെ സങ്കടം ഇനിയും തീർന്നിട്ടില്ല. ഞാൻ തുടങ്ങി, “എന്നാലും ഫൈനൽ ഇയറിലെ എസ്സേ അല്ലേ? ഞാൻ adrenal medulla എങ്ങനെ മറന്നു?” ഇത് ഒരു 2-3 തവണ കേട്ടു കഴിഞ്ഞപ്പോൾ Shubhpreet നടത്തം നിർത്തി. തിരിഞ്ഞു നിന്ന് എന്നോട് ഒറ്റ ചോദ്യം:

Shubh: Nesiya, do you think you can go back to the exam hall?

Me: No!

Shubh: Do you think you can get the answer paper again and write about adrenal medulla in it?

Me: No!!

Shubh: Then just shut up!!!

കരണം നോക്കി ആരോ ആഞ്ഞൊന്ന് പൊട്ടിച്ചത് പോലെ എനിക്ക് തോന്നി. But she actually taught me a very pertinent lesson which has helped me in the remaining days of my life so far. Not to cry over spilled milk!

(തുടരും)

Comments

Random Old Posts