പരീക്ഷകൾ പരീക്ഷണങ്ങൾ -3- നെസിയ
പിജി എൻട്രൻസ് തൊഴിലാളി ദിനങ്ങൾ. Mentally വളരെ worried ആയിരുന്നു. പോളിനോടുള്ള ഇഷ്ടം വീട്ടിൽ പറഞ്ഞ ശേഷമുള്ള പഠനം. Fully surrounded by uncertainties both in professional and personal life. But he told me “വേറൊന്നും ഇപ്പൊ ചിന്തിക്കേണ്ട. Just focus completely on studying well. നല്ല റാങ്ക് മേടിച്ച് എൻട്രൻസ് ക്ലിയർ ചെയ്താലേ നമുക്ക് ജീവിക്കാനാകൂ.” His words always used to give me the peace and strength I needed. ആ സമയത്ത് (2008) അനു ഫിലിപ്പും ഞാനും combined study ആയിരുന്നു. നന്നായി പഠിച്ചു. പഠിക്കാനുള്ള എല്ലാ സപ്പോർട്ടും എന്റെ പേരെന്റ്സ് എനിക്ക് തന്നു. They never gave me any mental stress when I was studying. I am forever indebted to them for that.
അങ്ങനെ Kerala, All India എൻട്രൻസ് കഴിഞ്ഞു.. അനു ആദ്യം മുതലേ പറയുമായിരുന്നു, “എനിക്ക് ജനറൽ മെഡിസിൻ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ഒന്നും എനിക്ക് ഇഷ്ടമല്ല.” ആറാം വാർഡിൽ രാത്രി ഒരു പോള കണ്ണടയ്ക്കാതെ ഓടിനടന്ന് കേസ് ബുക്ക് എഴുതുന്ന മെഡിസിൻ പിജി ഹിത മാഡത്തിന്റെ മുഖം ഒരിക്കലും മറക്കാത്ത ഹൗസ് സർജനായിരുന്നു ഞാൻ. അത് കൊണ്ട് തന്നെ എനിക്കാണെങ്കിൽ ജനറൽ മെഡിസിൻ കയ്യിലേക്ക് തന്നാലും വേണ്ട എന്ന് ഉറപ്പായിരുന്നു. I wanted ophthalmology. Kerala entrance rank list -Anu 4th rank. General medicine confirmed. My rank was 300!
All India റിസൾട്ട് വന്നിട്ടില്ല. JIPMER എഴുതാൻ പോണ്ടിച്ചേരിക്ക് ട്രെയിൻ കയറി. ഞാനും ഉമ്മയും. ബീ ഇത്തയുടെ (Haseena's sister)വീട്ടിലാണ് ഒട്ടുമിക്ക 2000 ഗേൾസിന്റെയും സ്റ്റേ. Almost depression - ലെത്തിയ അവസ്ഥയിൽ ഞാൻ. എക്സാം എങ്ങനെയോ എഴുതി തീർത്തു. തിരിച്ചു Pondi to Chennai journey via local bus. ബസിലെ തിരക്ക് കാരണം ബാഗ് ഒക്കെ മുകളിൽ വെച്ചു. യാത്ര പകുതിയായപ്പോഴേക്കും ഉമ്മയുടെ ഫോണിൽ Annu ( my elder sister) വിളിച്ചു. “നിനക്ക് ഓൾ ഇന്ത്യ 957 ഉണ്ട്.” Tears were rolling down my cheeks. ഇതു കണ്ടു അടുത്തിരുന്ന tamilian techie എന്നോട് ചോദിച്ചു, “ what happened? You failed?” കരഞ്ഞുകൊണ്ട് തന്നെ ഞാൻ പറഞ്ഞു, “No, I passed!” പോൾ എന്തായാലും ഫോണിൽ ട്രൈ ചെയ്ത് കാണും എന്നറിയാവുന്ന ഞാൻ മുകളിൽ ബാഗിൽ നിന്നും ഫോൺ എടുത്തു. ‘സുപ്രിയ’ വിളിച്ചിട്ടുണ്ട് ‘സുപ്രിയ’യെ തിരിച്ചു വിളിക്കട്ടെ എന്ന് ഉമ്മയോട് പറഞ്ഞു. പോളിനെ വിളിച്ചു, “നിന്റെ റാങ്ക് പറയാൻ എത്ര നേരമായി വിളിക്കുന്നു. നിനക്ക് ഫോണെടുത്തു കൂടേ.” “സോറി, 'സുപ്രിയ' ഫോൺ ബാഗിനുള്ളിലായിപ്പോയി” എന്ന് പറഞ്ഞു ‘സുപ്രിയ’യെ സമാധാനിപ്പിച്ചു. തിരിച്ച് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഉപ്പ കാത്തു നിൽപ്പുണ്ട്. ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ഉപ്പ നെറ്റിയിൽ ഉമ്മ തന്നിട്ടു ചോദിച്ചു, “ മോനേ, ഈ റാങ്കിനു നമുക്ക് വേണ്ടത് കിട്ടുമോ?” “കിട്ടും, ഉപ്പാ കിട്ടും.” സന്തോഷത്തോടെ ഞാൻ പറഞ്ഞു
RIO, TVM ൽ നിലവിലുണ്ടായിരുന്ന സ്പെഷ്യൽ ചൊറിച്ചിലിന്റെ എഫക്ട് ആയിരിക്കണം. MS പരീക്ഷയുടെ പ്രാക്ടിക്കലിന്റെ തലേന്നായി, combined study continued in RIO hostel till 10 p.m. 10pm നു പോൾ ബൈക്കിൽ വന്നു. ഞങ്ങൾ വീട്ടിലേക്ക് പോയി. ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല! ഇത്രയും കാലത്തെ ജീവിതത്തിൽ പരീക്ഷാ ടെൻഷൻ എന്നും ഉണ്ടായിരുന്നെങ്കിലും എക്സാമിന്റെ തലേന്ന് ഞാൻ നന്നായി ഉറങ്ങുമായിരുന്നു. ഇപ്പൊ അതിനും ഒരു തീരുമാനമായി. പിന്നെ അതായി ടെൻഷൻ. പോൾ ആവുന്നത്ര എന്നെ സമാധാനിപ്പിച്ചു. ആ പാവത്തിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഒടുവിൽ 1-2 മണിക്കൂർ കഴിഞ്ഞ് ടെൻഷൻ അടിച്ചു ക്ഷീണിച്ച് ഞാൻ എങ്ങനെയോ ഉറങ്ങിപ്പോയി. അടുത്ത ദിവസം long case- bilateral proptosis, thyroid ophthalmopathy കണ്ടതും എനിക്ക് സമാധാനമായി. കേസ് ഡിസ്കഷൻ ഞാൻ തകർത്തു.
20 years down the lane from MBBS days, now there are no more exams to get tensed about. And I am better equipped now mentally to face each exam that life is throwing my way. എന്റെ MBBS days-ൽ, എന്റെ tension bomb phase-ൽ എന്റെ കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദിയും സ്നേഹവും….
(അവസാനിച്ചു)
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.