പരീത് കഥകൾ - മെഡിസിൻ
മെഡിസിൻ:
ആദ്യത്തെ മെഡിസിൻ ഡ്യൂട്ടി - നൈറ്റ് വാർഡ് - ഹൊ! അതോർക്കുമ്പോൾ പരീതിന് കുളിരാകും. Erector pilori ഉണർന്ന് പൊങ്ങും.
രണ്ടാം വാർഡിലെ ഒരു പേഷ്യൻ്റ് gasping...first year P.G. ward-ൽ ഉണ്ട്. പക്ഷേ പരീതിന്റെ അഭിപ്രായത്തിൽ ഒന്നാം വർഷ പി. ജി. യും ഹൗസ് സർജനും തമ്മിൽ വല്ല്യ വ്യത്യാസമില്ല. അതുകൊണ്ട് പരീത് കാഷ്വാലിറ്റിയിലെ ഡ്യൂട്ടി MO-യെ വിളിച്ചു.
“സാർ ഒരു പേഷ്യൻ്റ് ഗ്യാസ്പിങ്ങാണ്.”
“ഫ!” എന്നു തുടങ്ങിയ MO യുടെ തെറി കേട്ട് പരീതിൻ്റെ കർണ്ണപടലം പൊട്ടി!
അഡ്മിഷൻ ദിവസമുള്ള ഡ്യൂട്ടി പരീതൊരു Shunting കലയാക്കിമാറ്റി. വരുന്ന പേഷ്യൻ്റിനോട് പരീതിൻ്റെ ആദ്യ ചോദ്യം, “അതേ… അപ്പനപ്പൂപ്പന്മാരായി ആരെങ്കിലും മെഡിക്കൽ കോളേജിൽ കിടന്നിട്ടുണ്ടോ? അതിൻ്റെ ശീട്ടുവല്ലതും കൈയ്യിലുണ്ടോ?”
ഡെത്ത് ആയി കൊണ്ടുവന്ന ഒരാളെ പരീത് ഫോറൻസിക്കിലേക്ക് റഫർ ചെയ്തു.
പാമ്പുകടിയേറ്റു വന്ന ആരോഗ്യദൃഢഗ്രാത്രനായ യുവാവിൻ്റെ കേസ്ബുക്കിൽ സാറ് CT എന്നെഴുതിയത് പരീതിനെ ചൊടിപ്പിച്ചു. CT തലയാണോ അതോ വയറാണോ എന്നൊക്കെ എഴുതണ്ടേ? ഏതായാലും CT ബ്രെയ്നും അമ്പ്ഡോമനും എഴുതിക്കൊടുത്ത് പരീത് പ്രശ്നം പരിഹരിച്ചു.
LP പരീതിനൊരു ഹരമായിരുന്നു. പൊട്ടക്കണ്ണൻ്റെ മാവേലേറു പോലെ L1 മുതൽ ഏനൽ ഓറിഫസ് വരെയുള്ള എല്ലാ സ്ഥലങ്ങളിലും പരീത് കുത്തി നോക്കിയിട്ടുണ്ട്. ഏങ്ങാനും വല്ലതും വന്നാലോ…
രക്തമെടുക്കൽ… ഇതായിരുന്നു പ്രധാന ജോലി. കോട്ടിൻ്റെ പോക്കറ്റിൽ കുപ്പിയും സിറിഞ്ചും ഒളിപ്പിച്ച് കോട്ടണുമായുള്ള യാത്ര. ആദ്യമൊക്ക ഒരു കുപ്പിയിൽ ഏതു വിടണം എവിടെ വിടണം എന്നത് ഒരു ബാലികേറാമലയായിരുന്നു. ഒരുപാട് രക്തമെടുക്കാനുള്ളതു കൊണ്ട് വിധി പരീതിനെ അതും പഠിപ്പിച്ചു.
അങ്ങനെയിരിക്കെയാണ് ഫ്ലൂറയ്ഡ് യൂറോപതി എന്നൊരു പുതിയ ഡയഗ്നോസിസ് ഒരു പേഷ്യൻ്റിന് കിട്ടിയത്. RBS ബോട്ടിലിൽ മൂത്രം എടുത്ത് കൊടുക്കരുതെന്ന സത്യം കൂട്ടുകാരുടെ കളിയാക്കൽ കമൻ്റുകളിലൂടെ പരീത് പഠിച്ചു.
Comments
Pwoli
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.