പരീക്ഷകൾ പരീക്ഷണങ്ങൾ - നെസിയ


“ഒരു ഇല അനങ്ങിയാൽ മതി എന്റെ മക്കളുടെ പഠിത്തം ഡിസ്റ്റർബ്ഡ് ആകാൻ” എന്ന് ഉപ്പ പറയുന്നത് ഓർമ്മവരുന്നു. വിദ്യ ആർജിക്കുവാൻ ഒത്തിരി കഷ്ടപ്പെട്ട് ആളായതു കൊണ്ട് കൂടിയാകാം വിദ്യാധനം  തന്നെയാണ്  സർവ്വധനത്തേക്കാളും പ്രധാനം എന്ന ജീവിതസത്യം പണ്ടേ ഉപ്പ ഞങ്ങൾക്ക് പകർന്നു നൽകിയിരുന്നു. അത് പൂർണ്ണമായി ഉൾക്കൊണ്ട് ഞങ്ങൾ രണ്ടു മക്കളും നന്നായി പഠിക്കുമായിരുന്നു. വളരെ ലളിതമായ ജീവിതം. പുറത്തു പോയാൽ എറണാകുളം ബിടിഎച്ചിൽ നിന്നും ഘീറോസ്റ്റും ചൂടുവെള്ളവും ആയിരുന്നു ഞങ്ങളുടെ മെനു.  And we were happy with it. എന്റെ സഹോദരി എൻട്രൻസ് എഴുതി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിക്കഴിഞ്ഞാണ് ഉപ്പ ആദ്യമായി ഒരു ചോക്ലേറ്റ് ബാർ വാങ്ങിച്ചു തന്നത്. ആ PERK ന്റെ രുചി ഇന്നും എന്റെ നാവിലുണ്ട്.

1996-97, ഏറ്റവും motivated ആയി ഞാൻ പഠിച്ച വർഷം. പത്താം ക്ലാസ്സ്‌. ദിവസവും രാവിലെ 5- മണിക്ക് അലാറം വെച്ചെഴുന്നേറ്റ് പഠിച്ച കാലം. അവധി കിട്ടിയാൽ റിവിഷനോട് റിവിഷൻ…ഒടുവിൽ SSLC എക്സാം സ്റ്റഡി ലീവ് വന്നെത്തി.  അന്ന് മുതൽ ഏത് പരീക്ഷ അടുക്കുമ്പോളും വിക്രം- വേതാൾ കൂട്ട്കെട്ട് പോലെ എന്റെ കൂടെ അതും കൂടി- anxiety. പരീക്ഷ അടുക്കുമ്പോൾ ടെൻഷൻ കൂടിക്കൂടി തലേന്നത്തെ പഠിത്തം മിക്കവാറും ഗോപിയായി. But 1 year of continuous hard work, revisions and re-revisions എന്നെ രക്ഷപ്പെടുത്തി. 


SSLC പരീക്ഷ. ഫസ്റ്റ് ഡേ മലയാളം പരീക്ഷയാണ്. രാവിലെ മലയാളം-1. ഉച്ചകഴിഞ്ഞ് മലയാളം-2 പരീക്ഷ  എഴുത്ത് നടക്കുന്നു.  ക്വസ്റ്റ്യൻ പേപ്പറിൽ ആദ്യത്തെ സെക്ഷൻ രണ്ട് മാർക്ക് വീതമുള്ള 8 ചോദ്യങ്ങൾ. പരീക്ഷ കഴിയാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം. എല്ലാം എഴുതി തീർത്ത് ആൻസർ പേപ്പർ ഞാൻ ഒന്നുകൂടി ചെക്ക് ചെയ്തപ്പോഴാണ് ധർമ്മരാജയിലെ ആര്, ആരോട്, എപ്പോൾ പറഞ്ഞു? എന്ന ചോദ്യത്തിന്റെ ഉത്തരം എഴുതിയില്ല എന്ന് കണ്ടത്. ഉടൻ തന്നെ 

 Section I , Question no. 2  ത്രിപുരസുന്ദരിക്കുഞ്ഞമ്മ ചന്ത്രക്കാറനോട്…

 ഇത്രയും എഴുതിയപ്പോഴേക്കും ഇൻവിജിലേറ്റർ വന്നു. “സമയം കഴിഞ്ഞു. ആൻസർ ഷീറ്റ് തരൂ.” ഞാൻ ആവതു കേണു നോക്കി. പുള്ളി സമ്മതിക്കുന്നില്ല. ആൻസർ ഷീറ്റ് പുള്ളി അങ്ങോട്ടും ഞാൻ ഇങ്ങോട്ടും വലിച്ചു. ഒടുവിൽ ഞങ്ങളെ രണ്ടു പേരെയും തോൽപ്പിച്ച് ആൻസർ ഷീറ്റ് നെടുകെ കീറി.. Vertically from top to bottom !!!എന്റെ SSLC മലയാളം -2 ആൻസർ ഷീറ്റ്…

              

                           

Comments

Random Old Posts