Elixir Rewind!

കൂട്ടുകാരെ ELIXIR 2025 കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം തികയുന്നു! എത്ര പെട്ടെന്നാണല്ലേ! 

ഇതിനിടയിൽ പലതും സംഭവിച്ചു! അതിലൊന്നാണ് ഈ ബ്ലോഗ്. 


സുവനിയർ ഉണ്ടാക്കിയ ആവേശത്തിരയിൽ പിറവിയെടുത്തുതാണ് “Hundred under the Gulmohar.” https://underthegulmohar.blogspot.com/ handle @LitMillennium


ഈ പേരിൻ്റെ സാംഗത്യം ഞാൻ പ്രത്യേകിച്ചു പറയണമെന്നു തോന്നുന്നില്ല. പലർക്കും പലതും എഴുതാൻ പറ്റുമെന്ന് സുവനിയർ തെളിയിച്ചു. എല്ലാം ഒരേ നിലവരത്തിലോ രീതിയിലോ ആകണമെന്നില്ല. എൻ്റെ അഭിപ്രായത്തിൽ ആകരുത്! മില്ലിനിയം ബാച്ചിൻ്റെ എന്തും പോലെയാണ് ബ്ലോഗും. അതും എല്ലാവരുടേതുമാണ്.


ബ്ലോഗ് എന്ന ആശയം മുന്നോട്ടു വച്ചത് ദീപക്കാണ്. പക്ഷേ ഇതു തുടങ്ങുമ്പോൾ ഇത്രയും നാൾ ദിവസേന ഒരോ പോസ്റ്റ് വച്ച് ഇടാനാവുമെന്നു ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. 


പരീത് കഥ ചോദിച്ചപ്പോൾ ഇർഷാദ് പഴയ ‘Autograph’ താളുകളുടെ ഫോട്ടോ അപ്പോൾ തന്നെ അയച്ചു തന്ന് സഹകരിച്ചു. അതിൽ ഇനിയും പോസ്റ്റുകൾ വരാനുണ്ട്. എന്നിരിക്കിലും ഇനിയങ്ങോട്ട് ദിവസേനയുള്ള പോസ്റ്റുകൾ ഉണ്ടാവില്ല. കഥ കിട്ടുന്നതനുസരിച്ചും എഴുതുന്നതനുസരിച്ചും ആഴ്ചയിൽ ഒന്നോ രണ്ടോ ആയി ചുരുങ്ങാം. എല്ലാവരും സഹകരിച്ചാൽ എന്നും വായിക്കാം! 


നമ്മൾ എഴുതുന്ന കഥകൾ നമ്മൾ ഒരുമിച്ചുള്ള കലാലയ ജീവിതവുമായി ബന്ധപ്പെട്ടത് തന്നെയാവണമെന്ന് നിര്‍ബന്ധമില്ല. ജോയ്സും സുപ്രിയയും എഴുതിയതുപോലെ PG കഥകളോ പേഷ്യൻ്റ് സ്റ്റോറീസോ, അങ്ങനെ എന്തെങ്കിലും. തറ, ചൊറി, കോപ്പിയടി ഇവയൊഴിച്ചു നമുക്ക് എന്തും പോസ്റ്റ് ചെയ്യാം. 






അവേശത്തിരയിൽ പതഞ്ഞ് പൊങ്ങിയത് ബ്ലോഗ് മാത്രമല്ല! ഇതിനിടയിൽ ദേവിയുടെ ചിന്താ സ്പാർക്കിൽ ജോയ്സ് കൊണാണ്ടറായി നമ്മുടെ സ്വന്തം യൂറ്റ്യൂബ് ചാനലും പിറന്നു! “Millennium Medicos GMC Kottayam” 

https://www.youtube.com/channel/UCWnUeIDFkTUBa0fBp0hiigA 

channel handle @PlayMillennium





പുതിയ വീഡോയോസ്  മാത്രമല്ല പഴയതും അപ്പ് ലോട് ചെയ്തിട്ടുണ്ട്. പദ്മിനിയെ ഞാനതിൻ്റെ ബാനർ ആക്കി! പദ്മിനിക്ക് വിരോധമില്ലന്ന് കരുതുന്നു. ഇനി വിരോധമുണ്ടെങ്കിലും ബാനർ മാറ്റില്ല!






ഇതിനിടയിൽ മറ്റൊരു ന്യൂസ് ഉണ്ട്. നമ്മുടെ “മഴ പെയ്തു” തീം മ്യൂസിക് വൈറൽ ആയത് നിങ്ങൾ എല്ലാവരും അറിഞ്ഞോ?


“Imitation is the sincerest form of flattery,” എന്നാണെങ്കിൽ നമുക്കഭിമാനിക്കാൻ തീർച്ചയായും വകയുണ്ട്. നമ്മുടെ തീം സോങ്ങ് അതേ പടി കോഴിക്കോട് മെഡിക്കൽ കോളേജ് 35th ബാച്ച് അവരുടെ ‘ഓർമ’ റീയൂണിയൻ സോങ്ങായി കടമെടുത്തു! പക്ഷേ പാടിയത് മറ്റൊരാളാണെന്ന് മാത്രം. ബിനിതയോട് സമ്മതം ചോദിച്ചിരിന്നു കേട്ടോ. കൊണാണ്ടർ ലാൽ സമ്മർദ്ദം ചെലുത്തി നമ്മുടെ പേരുകൾക്ക് അവസാനം ക്രെടിറ്റ് കൊടുത്തിട്ടുണ്ട്. ഏതായാലും പുതിയ വിഷ്വൽസ് വച്ച് ജോയിസും ദേവിയും തീം സോങ്ങ് ഒന്നുകൂടെ സ്റ്റൈലാക്കിട്ടുണ്ട്. കോണാണ്ടർ ലാലിൻ്റെ ചില പൊടി കൈകളും കൂടെ ചേർത്ത് നുമ്മ ഉടൻ അതിറക്കും!






ഐസക്ക് വിഷമിക്കണ്ട! സുവനിയർ ഓഡിയോ ബുക്ക് ആദ്യഭാഗം ഇതാ ഇവിടെ!! പോഡ്കാസ്റ്റുരൂപത്തൽ നമ്മുടെ യൂട്യൂബ് ചാനലിൽനിന്നു തന്നെ ലഭ്യാമാണ്. ബാക്കിയുടെ പണി ദേവിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഉടൻ വരും! പിന്നെ ഒരു കര്യം. ഓഡിയോ ബുക്ക് കേട്ടു വണ്ടി ഓടിക്കുമ്പോൾ ലാലിൻ്റെ മധുര സ്വരസ്വനങ്ങളിൽ ഉറങ്ങിപ്പോകരുത്!

   

അപ്പോൾ കൂട്ടുകാരെ, Let's celebrate life!

അവസാനമായി ഒരു കാര്യംകൂടി. പുതയ പോസ്റ്റുകൾ റിലീസാകുമ്പോൾ ഷെയർ ചെയ്യുന്ന ലിങ്ക് മെസേജുകൾക്കായി മാത്രം ഒരു ഗ്രൂപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നു. മില്ലേനിയം ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതിന് പുറമേയായിരിക്കും അത്. വായിക്കാനാഗ്രഹിക്കുന്നവർ പലരും മില്ലേനിയം ഗ്രൂപ്പൽ അത്ര ആക്റ്റീവല്ല എന്നു പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണിത്.  ഇതിനോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ പേരുവച്ചു സമ്മതം തന്നാൽ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതായിരിക്കും.




Comments

Random Old Posts