സുലുമോൾ സ്റ്റോറീസ് - LR കഥകൾ: Pitocin
പഠിക്കുമ്പോൾ ഗൈനക്കോളജി “നല്ല” ഇഷ്ടമായിരുന്നതുകൊണ്ട് PG കിട്ടിയില്ലെങ്കിലും OBG-യിൽ PG എടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പിന്നീട് എൻ്റെ സിസ്റ്റർ ഗൈനക്കോളജി കഴിഞ്ഞ് DM ഇൻഫെർട്ടിലിറ്റി എടുത്തപ്പോഴാണ് പഴയ OBG ഇത്രയൊക്കെ പുരോഗമിച്ചു എന്ന് ഞാനറിയുന്നത്.
അങ്ങനെ OBG വെറുത്ത ഞാൻ ലേബർ റൂം പോസ്റ്റിംഗിന് കയറി. ഉള്ളിൽ കയറിയാൽ പിന്നെ പുറം ലോകമെന്തെന്ന് അറിയാത്ത നരകതുല്യമായ പോസ്റ്റിംഗ്.
ലേബർ റൂം പോസ്റ്റിംഗ് തുടങ്ങുന്നത് പിറ്റോസിൻ മോണിറ്ററിംഗ് എന്ന പിന്തിരിപ്പൻ ആചാരത്തിൽ നിന്നാണ്. നമുക്ക് അലോട്ട് ചെയ്യപ്പെട്ട ഗർഭിണികളുടെ ബെഡ് സൈഡിൽ നിന്നുകൊണ്ട് ഡ്രിപ് സെറ്റിൽ തുള്ളി തുള്ളിയായി വീഴുന്ന പിറ്റോസിൻ നോക്കി നെടുവീർപ്പിടുക, ഇടയ്ക്കിടെ നിറവയറിൽ കൈ വെച്ച് വേദന വന്നോ എന്ന് ചോദിക്കുക, സെർവിക്സ് ഫുൾ ആകുന്നുണ്ടോ എന്ന് നോക്കുക, ബിപിയും പൾസും ചാർട്ട് ചെയ്യുക തുടങ്ങിയ ആചാരക്രിയകൾ പലയാവർത്തി കഴിയുമ്പോഴേക്കും നിന്ന് നിന്ന് കാലു വേദനിക്കും. നിവൃത്തിയില്ലാതെ നമ്മൾ പൃഷ്ഠം എവിടെയെങ്കിലും ഒന്നു ചാരുമ്പോഴായിരിക്കും MO-യുടെ വരവ്. അതോടെ ദുരാചാരങ്ങളുടെ തനിയാവർത്തനം. അഥവാ ഇനി ലേബർ റൂമിലെ ആകെയുള്ളൊരു കസേരയിൽ ഇരിക്കാൻ പറ്റിയാൽ ഏതെങ്കിലും ഒരു ഗർഭിണിക്ക് നിലവിളിക്കാൻ തോന്നും. കരച്ചിൽ കേട്ട് ഇരുന്നടത്തുനിന്ന് എഴുന്നേറ്റ് ഓടിച്ചെന്നു നോക്കുമ്പോൾ നമ്മുടെ ഗർഭിണി ആയിരിക്കില്ല കരഞ്ഞത്. പക്ഷേ അപ്പോഴേക്കും നമ്മളിരുന്ന കസേര തക്കം പാർത്തിരിക്കുന്ന സഹപാഠിയുടെ മൂട് താങ്ങി ആയിട്ടുണ്ടാവും.
അങ്ങനെ ഒരു ദിവസം നിന്നു മടുത്തപ്പോൾ എൻ്റെ കൊച്ചു ബുദ്ധിയിലേക്ക് ഒരു ഐഡിയ ഇടിച്ചു കയറി വന്നു. ഞാൻ എൻ്റെ ഗർഭിണിയോട് പറഞ്ഞു; "ഷീബ ചേച്ചി, ഇനി വേദന വരുമ്പോൾ ‘അമ്മേ! അമ്മേ!’ എന്നു നിലവിളിക്കുന്നതിനു പകരം ‘പ്രസി! പ്രസി!’ എന്നു വിളിച്ചാൽ മതി ഞാൻ ഓടിയെത്താം."
സഹകരണ മനോഭാവം ഉണ്ടായിരുന്ന ചേച്ചി ഞാൻ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. താമസിയാതെ കസേര എൻ്റെ കുത്തകയായി. എൻ്റെ ബുദ്ധിയിൽ ഞാനഭിമാനിച്ചു. എനിക്ക് എന്നോട് തന്നെ വല്ലാണ്ട് ആദരം തോന്നി.
ഇതു കണ്ട് പ്രെറ്റിയും ഈ പരിപാടിക്ക് ശ്രമിച്ചു. പക്ഷേ പ്രെറ്റിയുടെ ആദിവാസി സമൂഹത്തിൽ നിന്നുള്ള ഗർഭിണിയുടെ ഉച്ചാരണ സവിശേഷതകൊണ്ട് “പ്രെറ്റി! പ്രെറ്റി!” എന്നുള്ളത് "പട്ടി! പട്ടി!" എന്നായി. ഇത് തിരുത്താൻ പറ്റാതെ പ്രെറ്റി തൻ്റെ ശ്രമം പാതിവഴി ഉപേക്ഷിച്ചു.
അങ്ങനെ വളരെ റിലാക്സ്ഡ് ആയി ഇരുന്ന ഒരു ദിവസം അപ്രതീക്ഷിതമായി മാഡം കയറി വന്നു. ആചാരാനുഷ്ഠാനങ്ങളിലുള്ള ഞങ്ങളുടെ തീക്ഷ്ണതയില്ലായ്മ പിടിക്കപ്പെട്ടു. ഞങ്ങളെ നിരത്തി നിർത്തി മാഡം വഴക്കു പറയാൻ തുടങ്ങി. മാഡത്തിന്റെ ദേഷ്യം കണ്ട ഗർഭിണികൾ പോലും പേടിച്ച്, കരയാതെ വേദന കടിച്ചമർത്തി.
ദേഷ്യം തീർക്കാൻ മാഡം ചോദ്യം ചോദിച്ചു തുടങ്ങി. “What are the stages of labour?”
ആരും ഉത്തരമൊന്നും പറഞ്ഞില്ല. പതിവില്ലാതെ ലേബർ റൂം നിശ്ശബ്ദമായി. പെട്ടെന്ന് ഗർഭിണികളുടെ ഇടയിൽ നിന്ന് ഒരു നിലവിളി.
“പ്രസി! പ്രസി! വായോ, എനിക്ക് വേദനിക്കുന്നേ!”
എല്ലാവരും ഞെട്ടി. എനിക്ക് ഐഡിയ പറഞ്ഞു തന്ന എന്റെ ബുദ്ധി മുറിയിൽ കയറി വാതിൽ അടച്ചു.
എല്ലാവരും ഞെട്ടി. എനിക്ക് ഐഡിയ പറഞ്ഞു തന്ന എന്റെ ബുദ്ധി മുറിയിൽ കയറി വാതിൽ അടച്ചു.
“Who is Prasy?" മാഡം കനത്ത ശബ്ദത്തിൽ ചോദിച്ചു.
കൂട്ടത്തിൽ നിന്ന് ഞാൻ മുന്നോട്ടു ചെന്നു. എൻ്റെ അമ്മയുടെ പേരായിരുന്നു മാഡത്തിന്. അതുകൊണ്ട് എനിക്ക് അവരോട് എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ മാഡത്തിന് എൻ്റെ അമ്മയുടെ പേര് അറിയില്ലല്ലോ!
വർധിച്ച കോപത്തോടെ മാഡം എന്നോട് ചോദിച്ചു, “How do you induce Labour?”

ഞാൻ പല പ്രാവശ്യം വാതിലിൽ മുട്ടിയിട്ടും ബുദ്ധി പുറത്തു വരാൻ കൂട്ടാക്കിയില്ല. ബുദ്ധിമുട്ടിയ ഞാൻ ഒന്നും മിണ്ടിയില്ല.
"Tomorrow you write it 10 times and bring it to my room.” മാഡം അതേ കലിപ്പിൽ തുടർന്നു. പിന്നെ ബാക്കിയുള്ളവരുടെ നേരെ തിരിഞ്ഞ് പറഞ്ഞു, "Read Stages of Labour and tell me tomorrow.”
മടിയൻ മല ചുമക്കും എന്ന പഴഞ്ചൊല്ല് വളരെ ശരിയാണെന്ന് എനിക്കപ്പോൾ മനസ്സിലായി.

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.