Milkshake! - Gerald
“മണ്ട് കോഴി കിടത്തിപ്പൊറുപ്പിക്കില്ല!” ഞാൻ ശപിച്ചു. പിന്നെ കണ്ണു തിരുമിയെഴുന്നേറ്റ് ചുറ്റും നോക്കി. വെളുപ്പിന് അഞ്ച് മണിക്ക് കിടപ്പു മുറിയുടെ ജനാലയുടെ കീഴേ വന്ന് ഈ കോഴിപിശാശ് സൈറൺ പോലെ കൂവിയാൽ ഡയസെപ്പാം അടിച്ചു കിടക്കുന്നവൻ പോലും ചാടിയെഴുന്നേക്കും. എൻ്റെ പ്രാക്ക് കേട്ടു കലിച്ചിട്ടായിരിക്കും പൂവൻ ഇരട്ടി ഉച്ചത്തിൽ വീണ്ടും കൂവി.
പെട്ടന്ന് തറയിൽ നിന്ന് ഒരു പൊട്ടിത്തെറി. “എടാ ദീപക്കെ ആ കോഴിയെ പിടിച്ചു കറിവെച്ചു തിന്നടാ!”
ഉറക്കച്ചട വിട്ട എനിക്ക് ബോധം തിരിച്ചു വന്നു. DGT യുടെ വീട്ടിൽ കമ്പയൻഡ് സ്റ്റടിക്ക് വന്നതാണ്. ചാണ്ടിയുമുണ്ട്. പലതരം കമ്പയൻഡ് സ്റ്റടികളുണ്ട് ഞങ്ങൾക്ക്. അതിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വേർഷനിൽ സ്റ്റടി പാർട്നേർസ് ആ ദിവസങ്ങളിൽ ഏതെങ്കിലും ഒരുത്തൻ്റെ വീട്ടിൽ തന്നെയായിരിക്കും പൊറുതി. അന്ന് DGT യുടെ വീട്ടിലാണ്.
ജീവഹാനി നേരിടേണ്ട സാഹചര്യമുണ്ടെന്ന് മനസ്സിലാക്കിയ കോഴി സൈലൻ്റായി. പക്ഷേ കോഴിയുടെ കൂവലിൽ ഞങ്ങൾ മാത്രമല്ല ഉണർന്നത്. ബെഡ് റൂമിൻ്റെ അതേ സൈഡിൽ അല്പം പുറകോട്ടുമാറിയുള്ള തൻ്റെ കൂട്ടിൽ ‘ബഫി’ എന്ന പേരിൽ DGT വിളിക്കുന്ന അവൻ്റെ ലാബറഡോർ പട്ടിക്കുട്ടനും കണ്ണു തുറന്നു. പിന്നെ ബഫിയും കോഴിപ്പൂവനും കൂടി നടത്തിയത് ഒരു ഒന്നൊന്നര ഡ്യുവറ്റ്!
സഹികെട്ടെ ചാണ്ടി ചാടിയെഴുന്നേറ്റു. എനിക്ക് നിരാശയും സങ്കടവുമായി. സ്റ്റഡി ചെയ്തു ചെയ്തു വെളുപ്പിനെ രണ്ടു മണിക്ക് ഇൻഡോർ ക്രിക്കറ്റും ബാഡ്മിൻ്റെനും കളിച്ചിട്ട് കിടന്നതാണ്. മൂന്നുമണിക്കൂർ പോലും തികച്ച് ഉറങ്ങിയിട്ടില്ല. പണ്ടരാമടങ്ങിയ ശബ്ദ കോലാഹലം കേട്ട് ചാണ്ടിയും എഴുന്നേറ്റു. ചാണ്ടിയെഴുന്നേറ്റാൽ പിന്നെ തീർന്നു! അവൻ എല്ലാവരെയും എഴുന്നേൽപ്പിക്കും. പഠിക്കുന്ന കാര്യത്തിൽ അവൻ ഭയങ്കര സ്റ്റ്ട്രിക്റ്റാണ്.
“ങ്ങാ… ഇനി എഴുന്നേറ്റോ.. എഴുന്നേറ്റോ.. നേരം വെളുത്തു. പഠിക്കാൻ സമയമായി. ടാ ജെറാൾഡേ… ദീപക്കേ…”
കൊണാപ്പ്! നേരം ഇരുട്ടിയിട്ട് വേണ്ടേ വെളുക്കാൻ! ഞാൻ പിന്നെയും പ്രാകി.
എട്ടൊമ്പത് മണിയോടുകൂടെ രവി, ജോസഫ്, പോൾ എന്നിവരും കൂടെയെത്തിയപ്പോൾ കോട്ടയം ക്ലബ് എന്ന കമ്പയൻഡ് സ്റ്റഡി ഗ്രൂപ്പ് പൂർത്തിയായി. പിന്നെ നടന്നത് പൊരിഞ്ഞ പഠിത്തം എന്ന് വിചാരിക്കുന്നവർക്ക് കാര്യങ്ങളുടെ കിടപ്പ് വശമില്ല!
അല്പം പഠിത്തം പിന്നെ ക്ഷീണം തീർക്കാൻ അധികം കത്തിവെപ്പ് മറ്റ് എൻ്റർറ്റെയ്ൻമെൻ്റ്സ്, അതാണ് ഞങ്ങളുടെ ഒരു രീതി. ഈ റിലാക്സേഷൻ പീരിയടിലായിരിക്കും DGT യുടെ പല ബിസിനസ്സ് പ്ലാനങ്ങളും ചർച്ച ചെയ്യപ്പെടുക. ഞങ്ങളതു പ്രതീക്ഷയോടെ കാത്തിരിക്കും, കാരണം DGT-യുടെ ബിസിനസ് ഐഡിയാ മാത്രമല്ല അവൻ്റെ ഐഡിയാ അവതരിപ്പുക്കുന്ന രീതിയും നല്ല എൻ്റർറ്റെയ്ൻമെൻ്റാണ്.
“എടാ എനിക്കൊരു ഐഡിയാ തോന്നുന്നു.”
ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന DGT യുടെ അന്നത്തെ ബിസിനസ് പ്ലാൻ എത്തി.
“പറയടാ പറ. അവൻ്റെ അടുത്ത പ്ലാൻ.” ചാണ്ടിച്ചൻ കലിപ്പിച്ചു.
“പോടാ ചാണ്ടീ, അവൻ പറയട്ടെ!” ഞാൻ പ്രോത്സാഹിപ്പിച്ചു.
“അതേ! അവൻ പറയട്ടെ. ഇതുവരെ പറഞ്ഞതൊക്കെ നല്ല സൂപ്പറായായിരുന്നല്ലോ!” പോൾ കൊണച്ചു.
“സീ… പഴയത് വച്ച് നോക്കെണ്ട. ചിലപ്പോ പുതിയത് നല്ലതായിരിക്കും.” ജോസഫ് ആശിച്ചു.
“നല്ലതാണേലും ചീത്തയാണേലും നല്ല എൻ്റർറ്റെയ്ൻമെൻ്റ്സ് ആയിരിക്കും. എന്തായാലും നീ പറ.” രവി പുച്ഛിച്ചു.
“ടാ നമുക്കിവിടെ ബെയ്ലി ആൻ ലൗവ് കിട്ടാൻ പാടാണ്. DB യും JSK യും എല്ലാവരോടും ബെയ്ലി ആൻ ലൗവ് തന്നെ വായിക്കണം എന്നു പറയുന്നുണ്ട്. ഞാൻ മേടിച്ച് വായിച്ചു. സൂപ്പർ ആണെടാ… സത്യം! ദാസ് ഒന്നും ഒന്നുമല്ല.”
“അതുകൊണ്ട്?” ഞാൻ വീണ്ടും പ്രോത്സാഹിപ്പിച്ചു.
“നമുക്ക് ബെയ്ലി ആൻ ലൗവ് ബൾക്കായി ചീപ്പ് വിലക്ക് വരുത്താം. ഇരട്ടി വിലക്ക് വിക്കാം! നല്ല ലാഭം കിട്ടും.”
“കൊള്ളാം! അടിപൊളി ഐഡിയാ! എന്നിട്ട് ബെയ്ലി ആൻ ലൗവ് പഠിച്ചാലേ സർജ്ജറിയിൽ ജയിപ്പിക്കകയുള്ളൂ എന്ന് പറഞ്ഞ് പറ്റിച്ച് എല്ലാരെക്കൊണ്ടും മേടിപ്പിക്കാം!” പോൾ രണ്ടു കൈയ്യും പൊക്കി ചാടിത്തുള്ളി ചിരിച്ചു മറിഞ്ഞു കൊണച്ചു.
“ഇത് പണ്ട് അഡ്രസ് ബുക്ക് ഇറക്കിയ പോലെ ആണല്ലോടാ.” ഐഡിയായിൽ പുതമയില്ലാത്തത് ജോസഫിനെ നിരാശപ്പെടുത്തി.
“അഡ്രസ് ബുക്കു പോലെ ഇതും പത്തു പൈസാക്ക് ഉപകാരപ്പെടില്ല. കഷ്ടപ്പെടാമെന്ന് മാത്രം.” രവി നിരുൽസാഹപ്പെടുത്തി.
“പോടാ, ഇതു വിജയിക്കും. ഇതിൻ്റെ ലാഭത്തിൽ നിന്ന് പിന്നെ നീ ചിലവ് ചോദിക്കരുത്.”
DGT ക്ക് തൻ്റെ ബിസിനസ് പ്ലാനുകളിലുള്ള ആത്മവിശ്വാസം നിസാമിന് തൻ്റെ സമയനിഷ്ഠയെ കുറിച്ചുള്ള ആത്മവിശ്വാസം പോലെയാണ്. അതായത് നിസാം ഞാൻ സമയത്ത് എത്തും എന്നു പറയന്നന്നതു പോലെയാണു സ്വന്തം ബിസിനസിൽ പ്ലാനിൽ നിന്നും ലാഭം കിട്ടുമെന്നു DGT പറയുന്നതും. രണ്ടും സ്വാഹ!
“എടാ… മതി മതി! അവൻ്റെയൊരു പ്ലാൻ! ഇഷ്ടം പോലെ പഠിക്കാൻ കിടക്കുന്നു.” ചാണ്ടി വടിയെടുത്തപ്പോൾ സ്റ്റഡി വിണ്ടും ആക്റ്റീവായി.
സമയം ഉച്ചയോടടുക്കുന്നു. എനിക്ക് വിശന്നു തുടങ്ങി. ഞങ്ങൾ പഠിക്കുന്ന മുറിയിലേക്ക് DGT യുടെ പൂച്ച, ‘ബില്ലി’ കയറി വന്നു. ബില്ലിക്ക് പല്ലിയെ പിടിച്ചു കൊടുക്കുന്ന ജോലി DGT-യുടേതാണ്. ബുക്കു വായിക്കുന്നതിനിടയിൽ DGT ചുവരിലൂടെ ഓടിയ ഒരു പല്ലിയെ കൊല്ലാതെ തല്ലി ബോധം കെടുത്തി ബില്ലിക്ക് ഇട്ടുകൊടുത്തു.
ബില്ലി പല്ലിയെ തിന്നുന്നതിനിടയിൽ അടുക്കളയിൽ നിന്ന് കേടായ സൈറൺ മുഴങ്ങുന്ന പോലൊരു വിളി, “മാനേ…മാനേ… ഞാൻ പോവാണേ…മത്തി വറുത്തു വെച്ചിട്ടുണ്ടേ… വാതിലടച്ചോ…”
DGT യുടെ വീട്ടിൽ കുക്കിങ്ങിന് വരുന്ന ചേച്ചിയുടെ ഈ സൈറൺ ആണ് സ്ഥിരമായി ഞങ്ങളെ ഉച്ചയായി എന്നറയിക്കുന്നത്.
“ടാ ദീപക്കേ, ആ ബില്ലിക്ക് തിന്നാൻ കൊടുത്ത പോലെ ഞങ്ങൾക്കും വല്ലതും താടാ…” വിശപ്പ് എനിക്ക് പണ്ടൊരു ഹരമായിരുന്നു. നേരത്തെ തന്നെ പാൻക്രിയാസ് പണി നിർത്തുമെന്നതിൻ്റെ സൂചനയായിരുന്നു അതെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
ലഞ്ചിന് മുമ്പ് കഴിക്കാൻ പറ്റിയ സാധനം വല്ലതുമുണ്ടോയെന്ന് നോക്കി കൊണ്ടുവരാം എന്ന് പറഞ്ഞു പോയ ദീപക്ക് പക്ഷേ നേരം വൈകി. ഞങ്ങൾ ചെവി കൂർപ്പിച്ചു. അടുക്കളയിൽ കാര്യമായി എന്തോ തട്ടും മുട്ടും. മിക്സിയുടെ ശബ്ദമോ? എന്താ ഇവനുണ്ടാക്കുന്നത്? ഞങ്ങൾക്ക് ആകാംഷയായി.
അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് DGT ഒരു ട്രേയിൽ ഗ്ലാസുകൾ നിറയേ കാപ്പിപ്പൊടി നിറത്തിൽ എന്തോ ഒരു സാധനം കുടിക്കാൻ കൊണ്ടുവന്നു.
“എന്താടാ ഇത്?” ഭക്ഷണകാര്യത്തിൽ വളരെ സൂക്ഷമതയുള്ള ചാണ്ടിച്ചൻ ചോദിച്ചു.
“ഇതാണ് എൻ്റെ ബനാനാ മിൽക് ബിസ്കറ്റ് ബ്രെഡ് ഷേക്ക്!”
“എന്ത് കുന്തമാണെങ്കിലും കൊണ്ടുവാ കുടിക്കട്ടെ, എനിക്ക് വിശക്കുന്നുണ്ട്.” എൻ്റെ ആക്രാന്തം പക്ഷേ രവിയും ചാണ്ടിയും ജോസഫും കാണിച്ചില്ല. ഞാനും പോളും ഗ്ലാസെടുത്തു. ഞാൻ ഒറ്റക്കുടിക്കു തീർത്തു. പോൾ പകുതി കുടിച്ച് നിർത്തി.
“എന്തിനാടാ ഇത്രേയും സാമാനങ്ങൾ ഇട്ട് ഒരു ഷേക് ഉണ്ടാക്കിയത്. ഇറക്കാൻ പാടാണല്ലോ...” പോൾ പരിഭവം പറഞ്ഞു.
“എന്തായാലും നല്ല റ്റേയ്സ്റ്റ് ഇല്ലേ?”
“നല്ല റ്റേയ്സ്റ്റ് ഉണ്ടോന്നറിയില്ല, എന്തോ ഒരു റ്റേയ്സ്റ്റ് ഉണ്ട്. അല്ലേടാ ജെറാൾഡേ?” പോൾ എന്നെ നോക്കി.
“നല്ല ഹെവി ഡ്യൂട്ടി ഐറ്റം! എൻ്റെ വിശപ്പ് ഒറ്റയടിക്ക് പോയി! നീയിതെങ്ങനെ ഉണ്ടാക്കി?”
“അതാണ്! ഇതെങ്ങനെ ഉണ്ടാക്കി, അതാണ് നമുക്കറിയണ്ടത്.” ചാണ്ടിക്ക് എന്തോ സംശയം ബാക്കി.
ചാണ്ടിയുടെ സംശയം അത്ര അസ്ഥാനത്തല്ല. DGT അടുക്കളയിൽ കയറി കഷ്ടപ്പെട്ടു പണിയുന്നത് ഒറ്റ പ്രാവിശ്യമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അത് പ്രിഥ്വിരാജിന് (അതേ, സാഷാൽ നമ്മുടെ രാജു മോൻ തന്നെ!) ചായ ഉണ്ടാക്കാനാണ്!
ലിഞ്ചോയുടെയും നിസാമിൻ്റെയും ജൂണിയർ ആയി സൈനിക് സൂളിൽ പഠിച്ച രാജു അവരുടെ ക്ഷണം സ്വീകരിച്ച് കോളേജ് യൂണിയൻ ഉത്ഘാടനത്തിനു വന്നപ്പോൾ DGT യുടെ വീട്ടിലാണ് റെസ്റ്റ് എടുത്തുത്. ആഥിത്യമര്യാദ മാനിച്ചു തണുത്തതു എന്തങ്കിലും കുടിക്കാൻ എടുക്കട്ടെ എന്നു DGT ചോദിച്ചു. വല്ല കോളയോ സോഡയോ എന്നൊക്കെയാണ് DGT ഉത്തരം പ്രതീക്ഷച്ചത്. പക്ഷേ രാജു ആരാ മോൻ! തണുത്തതു എടുക്കട്ടെയെന്നു ചോദിച്ച DGT യോട് രാജു ചൂടു ചായ മതിയെന്ന് പറഞ്ഞു! അങ്ങനെ സ്വന്തമായിട്ട് ഒരു ചായ പോലും അതുവരെ ഉണ്ടാക്കാത്ത DGT, രാജുവിന് ചായയിട്ട് കൊടുത്തു.
“എടാ... ഞാൻ കൊറിക്കാനെന്തെങ്കിലും നോക്കി അടുക്കളയിൽ ചെന്നപ്പോൾ അവിടെ ചീയാറായ കുറച്ചു പഴവും, പൊട്ടിച്ച പാക്കറ്റിൽ തണുത്തു നനഞ്ഞ കുറച്ചു ബിസ്കറ്റും. ഫ്രിഡ്ജിൽ നോക്കിയപ്പോ ഇന്നലത്തേ ബ്രഡും പാലും മിച്ചം! ഭക്ഷണ സാധനങ്ങൾ നമ്മൾ വേയ്സ്റ്റാക്കാൻ പാടില്ലലോ! എല്ലാങ്കൂടെയെടുത്ത് മിക്സിയിലിട്ടടിച്ച് കുറച്ച് പഞ്ചസാരയും ബോൺവിറ്റയും കൂടെ ഇട്ടുണ്ടാക്കിയതാണിത്. ഇൻഗ്രീഡിയൻസ് എല്ലാം നല്ല വൈറ്റമിൻസും മിനറൽസുമുള്ളതാണ്.”
“എടാ റാസ്കൂളേ! എന്തിനാടാ ഇനി ഐഡിയാ അന്വേഷിക്കുന്നത്? നീ വെല്ല ഹോട്ടൽ ബിസിനസും തുടങ്ങടാ… ലാഭം കിട്ടും!” ഞാൻ നെഞ്ചിൽ കൈ വെച്ച് ബെഡിലേക്ക് മറിഞ്ഞു.
പോസ്റ്റ് സ്ക്രിപ്റ്റ്.
ഓർമ്മകളിൽ മായാത നിൽക്കുന്ന നാലു കഥാപാത്രങ്ങളാണ് കോഴിപ്പൂവനും, ബഫിയും, ബില്ലിയും, ചേച്ചിയും; പിന്നെ ചേച്ചിയുടെ “മാനേ...” വിളിയും. ഇവർ നാലു പേരും ഇപ്പോഴില്ല. കഴിഞ്ഞ മാസം ചേച്ചിയുടെ ചരമവാർത്ത DGT ഷെയർ ചെയ്തിരുന്നു. അവർ ഉണ്ടാക്കിയ മത്തി ഫ്രൈ ഞങ്ങളും കുറച്ച് പേർ കഴിച്ചിട്ടുണ്ട്. ചേച്ചിയുടെ ഓർമ്മക്ക് മുന്നിൽ പ്രാർഥനയോടെ.

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.