പരീത് കഥകൾ - Paeds


കുട്ടികളോട് പണ്ടേ പരീതിന് അനുകമ്പയായിരുന്നു. കൊച്ചുകുട്ടികൾ. അന്ന് ഒ. പി.യിൽ ഇരുന്ന പരീത് പിറ്റേദിവസം ഡിസ്കഷനിൽ ആണ് 13 വയസുള്ള കുട്ടികളെ ഇവിടെ അഡ്മിറ്റ് ചെയ്യരുത് എന്നു പഠിച്ചത്. 

രണ്ടു കേസെങ്കിലും എച്ച്.എസ്. എഴുതണം എന്ന പിടിവാശിയെ ഒന്ന് കളിയാക്കാൻ വേണ്ടി കേസെടുത്തേക്കാം എന്ന വിചാരിച്ച പരീത് consanguineous marriage ന്റെ മലയാളം കിട്ടാതെ കുഴങ്ങി. അവസാനം “നിങ്ങൾ ഭാര്യയും ഭർത്താവും ആകുന്നതിന് മുമ്പ് ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ?” എന്ന് ചോദിച്ചു പരിഹാരം കണ്ടെത്തി. അപ്പോഴാണ് നാണത്തോടെയുള്ള കുട്ടിയുടെ അമ്മയുടെ മറുപടി. “ഉണ്ട്, രണ്ടു പ്രാവശ്യം!” പരീത് അഹങ്കാരത്തോടെ കസേരയിലേക്ക് അമർന്നിരുന്നു. ഹൊ! കേസെടുക്കാനുള്ള തൻ്റെ ഒരു കഴിവേ!


Asthma യ്ക്ക് ‘ആവി’ എന്ന സമ്പ്രദായത്തിന്റെ ഉപജ്ഞാതാവിനെ കണ്ടാൽ കൊടുക്കാനായി പരീത് കോട്ടിനുള്ളിൽ ഒരു Levolin MDI-യുടെ കവറ് ഒളിപ്പിച്ചു വെച്ചു. “ആവി ഡോക്ടറുണ്ടോ? ആവി യെടുക്കാൻ സമയമായി” എന്ന കുട്ടിയുടെ അമ്മയുടെ സ്നേഹമസ്രണമായ ചോദ്യം അന്ന് നൈറ്റ് ക്യാഷ്വാലിറ്റിയിൽ പരീതിന്റെ ഉറക്കം കെടുത്തി. 


ഡോസുകൾ പണ്ടേ പോലെ പരീതിനിന്നും ഒരു മരീചികയായി തുടരുകയാണ്. 125 mg/5ml, 250mg/5ml തുടങ്ങിയ രീതികളോടുള്ള പുച്ഛം പരീത് ചെറിയ കുട്ടികൾക്ക് അര സ്‌പൂൺ, ഇത്തിരി കൂടെ വലുതായവർക്ക് മുക്കാൽ സ്‌പൂൺ, വല്യകുട്ടികൾക്ക് 1 സ്‌പൂൺ, എന്ന രീതിയിൽ ഭംഗിയായി പരിഹരിച്ചു. 


പോസ്റ്റ് അഡ്‌മിഷൻ ദിവസം വട്ടത്തിലിരുന്നുള്ള വായനയോടു പരീതിന്റെ അമർഷം തീരുന്നില്ല. Pet animal-ലിൽ പരീതൊരു Domestic cow എന്നെഴുതി സോഷ്യോഇക്കണോമിക് ഹിസ്റ്ററി അവസാനിപ്പിച്ചു. 

Development delay ആയി വന്ന പേഷ്യന്റിന്റെ ഡെവലപ്പ്മെന്റ് മൈൽ സ്റ്റോൺസ് “achieved normally” എന്നെഴുതരുതെന്ന് പഠിപ്പിച്ചത് പി.ജി.കളുടെ അടക്കിപ്പിടിച്ചുള്ള ചിരിയാണ്. 


പരീതന്നേ വിചാരിച്ചു. Paeds P. G. പട്ടം തനിക്ക് വേണ്ട...അല്ലേലും ഈ dose കളും, ദോശയുടേയും പുട്ടിന്റെയും Protein വാല്യുവും, മൈൽ സ്റ്റോണിന്റെ സമയവുമൊക്കെ എന്റെ പട്ടി പഠിയ്ക്കും! തലേദിവസം താൻ ക്യാഷ്വാലിറ്റിയിൽ നിന്നു വീട്ടിൽ പറഞ്ഞുവിട്ടവരൊക്കെ പിറ്റേദിവസം എങ്ങനെ P.I.C.U. വിൽ കേയറി എന്നത് പരീതിനെ കുഴക്കി.


Comments

Random Old Posts