The Lancet: part 2 - Prasy

 



Recap 

ഒരു ഫിസിയോളജി പ്രാക്ടിക്കലിനിടയിൽ പ്രവീൺ ഉപയോഗിച്ച ലാൻസെറ്റ് മേടിച്ചു കുത്തിയ ശേഷം പ്രസിക്ക് പനി പിടിച്ചു. ഉപയോഗിച്ച സൂചി പങ്കിടുന്നതിലൂടെയാണ് HIV പകരുന്നതെന്ന് പഠിച്ചിരുന്ന പ്രിസി ആത്മസംഘർഷത്തിലായി. എങ്ങനെയയും പ്രവീണിൻ്റെ മെഡിക്കൽ ഹിസ്റ്ററി തരപ്പെടുത്താൻ പ്രസി തീരുമാനിച്ചു. പേർസണലായി ഒരു കാര്യം സംസാരിക്കാനുണ്ട് എന്നു പറഞ്ഞ് സൂത്രത്തിൽ പ്രസിയും കൂട്ടുകാരി പർവീണും അവനെ Physiology department-ലെ bottle brush ചെടിയുടെ ചുവട്ടിലേക്ക് ക്ഷണിച്ചു…
പ്രവീൺ എന്തു പറയും? പ്രസിയുടെ പനി  HIV യുടെ തുടക്കമാണോ? തുടർന്നു വയിക്കുക…


The Lancet - part 2

Personal ആയി സംസാരിക്കണം എന്ന് പറഞ്ഞതുകൊണ്ട് Praveen ഒറ്റക്കു വന്നു. ഞങ്ങളെ 3 പേരെയും അവിടെ കണ്ടിട്ടാണോ Paul പെട്ടെന്ന് ഓടിവന്നു. "എല്ലാവരും ഇവിടെയുണ്ടല്ലോ, വാ നമുക്ക് lime juice കുടിക്കാൻ പോകാം" എന്ന് പറഞ്ഞ് വിളിച്ചു. Praveen-നോട് ചോദിക്കേണ്ട questions ഒക്കെ prepared ആയി നിന്ന ഞാൻ  മനസ്സിൽ ഓർത്തു ഈ Paul-നു വരാൻ കണ്ട നേരം, എൻ്റെ questions ഒക്കെ ഞാൻ മറന്നു പോകുമല്ലോ. എൻ്റെ Tension മനസ്സിലാക്കി Parveen Paul-നോട് പറഞ്ഞു, "Paul, പോയ്ക്കോ ഞങ്ങൾ പിന്നെ Lime juice കുടിക്കാം." ഉടനെ Paul, "എടാ Praveen എന്നാ നീ വാ, നമുക്ക് Lime juice കുടിക്കാം." പോകാൻ തയ്യാറായ Praveen- നെ Parveen തടഞ്ഞു. അപ്പോഴാണ് Deepak ആ വഴി വന്നത്. Deepak-നെ കണ്ടപ്പോൾ Paul ഞങ്ങളെ ഉപേക്ഷിച്ച് Deepak-നൊപ്പം Lime juice കുടിക്കാൻ പോയി.

അങ്ങനെ ഞങ്ങൾ മൂവർ ഒറ്റയ്ക്കായി. Praveen ആകാംഷയോടെ "എന്താ എന്താ നിങ്ങൾക്ക് പറയാനുള്ളത്?" അപ്പോൾ ഞാൻ പറഞ്ഞു, "Praveen എന്നെ ഒരു സഹോദരിയായി consider ചെയ്യ്ത് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി തരണം.” Praveen വെപ്രാളത്തോടെ “എന്താ എന്ന് ഒന്ന് പറയൂ.”

“Praveen, ദൈവവഴിയിലാണോ ജീവിക്കുന്നത അതോ മോശപ്പെട്ട രീതിയിലുള്ള ജീവിതമാണോ നയിക്കുന്നത്?" ഞാൻ Praveen-നോട് ചോദിച്ചു.

Praveen: "എനിക്കൊന്നും മനസ്സിലായില്ല. Mummy സ്ഥിരം പള്ളിയിൽ പോകും. എനിക്ക് വലിയ ഭക്തി ഒന്നുമില്ല. എന്താ പ്രശ്നം?

ഞാൻ: "Praveen, എനിക്ക് എങ്ങനെ ചോദിക്കണം എന്ന് അറിയില്ല."

Praveen: "പേടിക്കാതെ ചോദിക്കൂ."

Parveen ഇടയ്ക്ക് കയറി: "മണ്ണൂന് തൊണ്ട വേദനയും പനിയുമാ (Parveen എന്നെ 'മണ്ണു' എന്നാണ് വിളിക്കുന്നത്)."

Praveen: "ഡോക്ടറെ കാണാൻ ഞാൻ കൂടെ വരണോ?"

ഞാൻ: "അല്ല Praveen, ഒന്നും തോന്നരുത്. Praveen-ൻ്റെ  Lancet-ൽ വെച്ച് ഞാൻ എൻ്റെ finger Prick ചെയ്ത ശേഷമാണ് എനിക്ക് പനിയും തൊണ്ടവേദനയും. Praveen-ന് സ്ത്രീകളുമായി വേണ്ടാത്ത ബന്ധങ്ങൾ എന്തെങ്കിലും ഉണ്ടോ?"

ഇത് കേട്ട് Praveen ഒന്നമ്പരന്നെങ്കിലും പെട്ടന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, "പ്രസിമോളെ, ഒന്നും കൊണ്ടും പേടിക്കണ്ട. എനിക്ക് ഒരു പ്രശ്നവുമില്ല."

എനിക്ക് സമാധാനമായി. Praveen-നോട് ഒന്നും മനസ്സിൽ വെക്കല്ലേ എന്നു പറഞ്ഞു ഞാനും Parveen-ഉം ഹോസ്റ്റലിലേക്ക് തിരിച്ചു.

LH-ൽ എത്തിയതും Parveen Suhara Wahab എന്ന എൻ്റെ best friend ഒരുവിധം പറയാൻ പറ്റുന്നോരോടെല്ലാം ഈ incident അറിയിച്ചു. ഈ കുട്ടിയെ വിശ്വസിച്ച് കൂടെ കൊണ്ടുപോയ എന്നെ പറഞ്ഞാൽ മതിയല്ലോ!

അങ്ങനെ അടുത്ത Physiology practical. വീണ്ടും Lancet-ഉം കുത്തും. ഞാൻ Lab-ൽ എത്തിയപ്പോൾ Paul & Praveen already present. ഞാൻ അവരുടെ ഇടയ്ക്കുള്ള seat-ൽ ഇരുന്നു. Praveen എൻ്റെ നേരെ തിരിഞ്ഞ് Pocket-ൽ നിന്നും 2 Lancet പുറത്തെടുത്തു. ഒന്ന് എൻ്റെ നേരെ നീട്ടിയിട്ട് പറഞ്ഞു: “പുതിയതാ ഇതെടുത്തോ. ഇനി Lancet മറന്നാലു കുഴപ്പമില്ല. ഞാൻ എന്നും 2 എണ്ണം വച്ച് വാങ്ങാം.”

അന്ന് കിട്ടിയതാണ് Praveen എന്ന എൻ്റെ brother-നെ. ഒരമ്മയുടെ മക്കളല്ലെങ്കിലും എൻ്റെ സ്വന്തം brother ആയി ഞാൻ കാണുന്ന Praveen Chacko, The Pracko of 2000 Batch! Love you dear brother!

അവസാനിച്ചു.


Comments

Anonymous said…
Such a cute write up❤️

Random Old Posts