The Lancet - Prasy

 



1st year Physiology Practicals Class ഒക്കെ തുടങ്ങിയതേയുള്ളൂ. എല്ലാവരും പതിയെ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. എൻ്റെ മുന്നിൽ ഒരു Paul K. Jose, പിന്നിലെ Number ഒരു Praveen Chacko. Physiology Lab-ലെ ഒരു table-ൽ ഞങ്ങൾ 3 പേരും. 

Physiology-ലെ 1st practical-ലെ പ്രധാനപ്പെട്ട ജോലി Lancet-കൊണ്ട് കുത്തി സ്വന്തം blood എടുക്കുക എന്നതാണ്. എനിക്ക് കുത്താൻ പേടിയില്ല. പക്ഷേ സ്വയം lancet - കൊണ്ട് കുത്താൻ എന്തോ പറ്റുന്നില്ല. അതിനാൽ Paul-ഓ, Praveen-നോ ആണ് എനിക്ക് lancet കൊണ്ട് കുത്തിതരുന്നത്. Physiology lab-ൽ ഇടക്കിടെ Padmini-യുടെ കുത്തുകൊണ്ട ശേഷമുള്ള വലിയ കരച്ചിലുകൾ ഉയരുമായിരുന്നു. കുത്ത് പേടിച്ച് Hepatitis B injection എടുക്കാതെ MBBS-ന് join ചെയ്ത ആളുകളാണ് നമ്മളുടെ പ്രിയപ്പെട്ട Padmam.

1st year-ൽ നമ്മൾ Full പേടിച്ച് വിറച്ചാണല്ലോ നിൽക്കുന്നത്. അങ്ങനെ ഒരു Physiology practical-നു കേറിക്കഴിഞ്ഞിട്ടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. ഞാൻ Lancet മേടിച്ചില്ല. ഇനി എന്തു ചെയ്യും? Madam-നോട് ചോദിച്ചു Store ൽ പോയി മേടിക്കുന്ന കാര്യം പേടി കൊണ്ട് ആലോചിക്കാനേ പറ്റുന്നില്ല. ഞാൻ Paul-നെ നോക്കി. Paul വളരെ concentration- നോടെ pipette ചെയ്യുന്നു. Praveen നെ നോക്കിയപ്പോൾ പുറകിൽ തിരിഞ്ഞ് Pretty-യോട് എന്തോ സംസാരിക്കുന്നു. ഞാൻ Praveen-നോട് ചോദിച്ചു, "Praveen, ഒരു extra lancet ഉണ്ടോ?" Praveen പറഞ്ഞു ഇല്ലലോ പ്രസീ. ഞാൻ ആകെ tension-ലായി. ഇനി എന്തു ചെയ്യും? Praveen use ചെയ്ത Lancet അവിടെ ഇരിക്കുന്നു. ഞാൻ Praveen-നോട് ചോദിച്ചു, "Praveen, ഞാൻ ഇത് എടുത്തോട്ടെ?" അവിടെ spirit ഉണ്ടായിരുന്നു എന്നാണെൻ്റെ ഓർമ്മ. അതിൽ ഒന്ന് clean ചെയ്ത് Praveen-നോട് തന്നെ കുത്തിത്തരാൻ പറഞ്ഞു. One single prick, blood കിട്ടി. ഞാൻ practical ചെയ്യാൻ തുടങ്ങി. എന്തൊരു സമാധാനം, Madam ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു.

അങ്ങനെ practical ഒക്കെ കഴിഞ്ഞ് 2 weeks ആയി. എനിക്ക് ഒരു പനി, തൊണ്ടവേദന ഒക്കെ വന്നു. പെട്ടെന്ന് എൻ്റെ മനസ്സിൽ ഒരു പേടി. A/c seroconversion വല്ലതും ആണോ? 12th Std-ൽ HIV യെ കുറിച്ച് പഠിച്ചപ്പോൾ ഇങ്ങനെ ഒക്കെ പഠിച്ചിട്ടുണ്ട്. ഒരു Type A personality-കാരിയായ ഞാൻ പലതും ആലോചിച്ച് tension അടിച്ചു. എൻ്റെ പ്രിയപ്പെട്ട Parveen അന്നും ഇന്നും എന്തു പ്രശ്നമുണ്ടായാലും എൻ്റെ കൂടെ പാറപോലെ ഉറച്ചു നിൽക്കുന്ന സുഹൃത്ത്. ഞാൻ Parveen-നോട് എൻ്റെ പേടി തുറന്നു പറഞ്ഞു, "Paru, ഞാൻ Praveen ഉപയോഗിച്ച lancet വച്ചു എൻ്റെ കൈയ്യിൽ കുത്തി. ഇപ്പോൾ എനിക്ക് നല്ല പനി, throat pain. Praveen -നു എന്തെങ്കിലും blood borne infections ഉണ്ടാകുമോ നമ്മൾ എങ്ങനെ അറിയും? Parveen എന്നെ ആശ്വസിപ്പിച്ചു. "എടാ അവൻ ഒരു ബഹളക്കാരനാണെങ്കിലും ഒരു കുഴപ്പക്കാരനായി എനിക്ക് തോന്നുന്നില്ല." ഞാൻ പറഞ്ഞു, Parveen, എനിക്ക് tension സഹിക്കാൻ പറ്റുന്നില്ല. ഞാൻ നാളെ അവൻ്റെ personal history, family history, drug history and sexual history ഒക്കെ ചോദിക്കും. Parveen എൻ്റെ കൂടെ എന്നോടൊപ്പം വരണം.

അങ്ങനെ പിറ്റേന്ന് dissection hall-ൽ വച്ച് ഞാൻ Praveen-നോട് പറഞ്ഞു, "വൈകിട്ട് എനിക്ക് കുറച്ച് കാര്യങ്ങൾ personal ആയിട്ട് സംസാരിക്കാൻ ഉണ്ട്. Physiology Lab-ൻ്റെ മുന്നിൽ വരണം, Parveen-ഉം കാണും കൂടെ."

അങ്ങനെ അന്ന് വൈകുന്നേരം Praveen-ൻ്റെ full history എടുക്കാൻ വേണ്ടി ഞാനും Parveen-ഉം Physiology department-ലെ bottle brush ചെടിയുടെ ചുവട്ടിൽ നിന്നു.

(തുടരും)

Comments

Anonymous said…
Katta waiting 😂👍

Random Old Posts