പരീത് കഥകൾ - Variety entertainments

ENT:
രാവിലെ 7.45-ന് എത്തണമെന്നത് ഒഴിച്ചാൽ ഇ.എൻ.റ്റി. ഒരു ആശ്വാസമായിരുന്നു. റൗണ്ട്സിന് വെറുതെ ഒരു ആളായി നിന്നാൽ മതി. ഡിസ്ചാർജ് കാർഡ്, കേസ് ബുക്ക് തുടങ്ങിയവ പാവം പി. ജി.കൾ ഏഴുതിക്കോളും. പിന്നെ lignocaine sensitivity test... 1 ml ലീഗ്നോകേയ്ന് 10 ml സലൈൻ ചേർത്ത് 0.1 ml ആക്കി കുത്തിവെക്കുന്ന സമ്പ്രദായത്തോട് പരീതിന് പുച്ഛമായിരുന്നു. കുത്തണ്ടവർക്കൊക്കെ 'No Reaction' എന്നെഴുതി പരീത് ശക്തമായി പ്രതിഷേധിച്ചു.
പണിയില്ലാതിരിക്കൽ മാനുഷർക്ക് മൃതിയേക്കാൾ ഭയാനകം എന്ന് പഠിപ്പിച്ചത് ഇ. എൻ. റ്റി. ആണ്. ഡ്യൂട്ടി ദിവസങ്ങളിൽ രാത്രിയിൽ കേസ് വല്ലതും വന്നാൽ തന്നെ വിളിക്കേണ്ട, പി. ജി.യെ വിളിച്ചാൽ മതി എന്ന് പരീത് സിസ്റ്ററിനോട് പ്രത്യേകം പറഞ്ഞു. പി. ജി.യും ചെയ്‌ത് പഠിക്കേണ്ടേ...
Ophthalmology:
ഒഫ്താലിൽ കൂടുതൽ പെൺ പി. ജി.-കൾ ഉള്ളതുകൊണ്ടാണ് ഹൗസ് സർജനെ ഡ്യൂട്ടിയ്ക്ക് ഇട്ടിരിക്കുന്നത് എന്ന സത്യം പരീത് തിരിച്ചറിഞ്ഞു. കാരണം പരീതിൻ്റെ പ്രധാന പണി രാത്രിയിൽ പി.ജി. ക്കൊപ്പം ക്യാഷ്വാലിറ്റിയിലേക്കുള്ള കുട്ടുപോകലായിരുന്നു. പിന്നെ ആകെയുള്ള പണി സ്റ്റിക്കർ ഒട്ടിക്കലാണ്. കറ്ററാക്ട് സർജറി ചെയ്‌തവരുടെ ലെൻസിന്റെ സ്റ്റിക്കർ ഇളക്കി മൂന്നും നാലും സ്ഥലങ്ങളിൽ ഒട്ടിയ്ക്കുക. ആദ്യമൊക്കെ രസകരമായിരുന്നെങ്കിലും പിന്നീടത് പരീതിനെ ബോറടിപ്പിച്ചു.
വിഷൻ നോക്കാൻ 6/36 ആണോ അതോ 36/6 ആണോ വേണ്ടത് എന്നത് പലപ്പോഴും പരീതിനെ കുഴക്കി. പിറ്റേന്ന് കാറ്ററാക്റ്റ് സർജറി ഉള്ളവരുടെ Copy ലിസ്റ്റ് എഴുതൽ പരീതിനൊരു ഭാരമായിരുന്നു. ഭാഗ്യം! പരീത് അതിന്റെ നാല് ഫോട്ടോസ്റ്റാറ്റ് എടുപ്പിച്ചു സിസ്റ്ററിനെ ഏൽപ്പിച്ചു.
Orthopedics:
ഉഴപ്പൻമാർ പി. ജി. കൾ ആയി വന്നാൽ ഹൗസ്സർജൻസ് ഉഴപ്പാൻ പറ്റില്ല എന്നതാണ് ഓർത്തോ പരീതിനെ പഠിപ്പിച്ച പാഠം. പരീതിന്റെ കറുത്ത പാന്റുകളൊക്കെ പ്ലാസ്റ്റർ ഓഫ് പാരീസ് തട്ടി വെളുത്തു. ഏതൊക്കെയോ വൻകരകളിലായി കിടക്കുന്ന ഓർത്തോ ബെഡുകൾ. പലപ്പോഴും പരീത് വാർഡുവിട്ട് പോകുമ്പോൾ നേരം ഇരുട്ടും. സർജറിക്ക് ഉള്ളവരുടെ കാലിൽ അവരുടെ പേരെഴുതി സൈഡ് എഴുത് കാർഡ് കെട്ടുക, skin traction ഇടുക തുടങ്ങിയവ് പരീത് പഠിച്ചു. BT, CT - ഇവ മൂന്നിനും പത്തിനും ഇട യ്ക്കുള്ള ഒരു സംഖ്യയാണെന്ന് പരീത് അനസ്തേഷ്യക്കാരെ പഠിപ്പിച്ചു.
DTC:
പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയെന്ന ഉട്ടോപ്യൻ ആശയത്തോടുള്ള പരീതിൻ്റെ പ്രതിപത്തി ഡി.റ്റി.സി.-യിലെ ആദ്യ ദിനംകൊണ്ട് കെട്ടടങ്ങി. ഊതിക്കെടുത്തി എന്നു പറയലാവും ഉത്തമം. മനുഷ്യനെ ബോറടിപ്പിക്കുന്നതിനും അതിർവരമ്പുകളില്ലേ എന്ന പരീതിൻ്റെ ചോദ്യം ഡിസ്ട്രിക്‌ട് റ്റി. ബി. ഓഫീസറുടെയും അസി. റ്റി. ബി. ഓഫീസറുടേയും കർണ്ണപടലങ്ങളിൽ എത്തിയില്ല. പരീതിനു ശേഷമുള്ളവരേയും അവർ ബോറടിപ്പിച്ചു കൊണ്ടേയിരുന്നു. ഏതായാലും മൂന്നാലു ദിവസം കൊണ്ട് പരീത് കോട്ടയം മൊത്തം കണ്ടുതീർത്തു.
IDU:
പൂച്ച നിങ്ങളെ കണ്ടാൽ സൂക്ഷിച്ചു നോക്കാറുണ്ടോ? പിറകെ കൂടാറുണ്ടോ? പരീതിൻ്റെ ആദ്യ ചോദ്യം. ഉണ്ടെന്നാണ് ഉത്തരമെങ്കിൽ പരീത് ഏഴു തിത്തുടങ്ങും - Known case of leptospirosis.
ഇൻഫെക്ഷിയസ് പേഷ്യൻസിൻ്റെ രക്തമെടുക്കുമ്പോൾ ആദ്യ Gloves കേറ്റിയതിനുശേഷം 2nd pair Gloves കേറ്റുമ്പോൾ പരീതിൻ്റെ കൈകൾ വേദനിച്ചു. ഈ precaution ഇവർ എടുത്തിരുന്നെങ്കിൽ എന്ന് പരീത് മനസ്സിൽ വിചാരിച്ചു.
യുദ്ധസന്നാഹവുമായി നിൽക്കുന്ന സാറുമ്മാരുടെ ഇടയിൽ പരീതൊരു സമവായത്തിനായി ശ്രമിച്ചു. കാരണം പരീതിനെ ചൊറിയുമ്പോൾ അവർ ഭിന്നത മറന്ന് ഒന്നായി.
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.