Calcutta Trip: 8 - The Map
“ക്രാക്ക്... ക്രാക്ക്... ക്ലാങ്ങ്... ക്ലാങ്ങ്...”
ഏത് ഉറക്കവും കെടുത്തുന്ന ഈ വക ശബ്ദങ്ങൾ കേട്ടാണ് ഗഡി ഉണർന്നത്. കൽക്കട്ടയിലാണ് താൻ എന്ന ബോധം വരാൻ ഒന്നോ രണ്ടോ മിനിറ്റിൻ്റെ താമസം നേരിട്ടു. കഴുത്ത് തിരിച്ച് നോക്കിയപ്പോൾ, ഏതോ ഒരു പുസ്തകത്തിൽ മുഴുകി തൻ്റെ കട്ടിലിൽ ഇരിക്കുകയാണ് ചങ്ക്.
“എത്ര മണിയായെടാ ലാലേ?” നിസാം ചോദിച്ചു.
“ആ, ഏമാൻ എഴുന്നേറ്റോ?” ചങ്ക് പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് നിസാമിനെ നോക്കി. പിന്നെ വീണ്ടും പുസ്തകത്തിലേക്ക് തിരിഞ്ഞ് പറഞ്ഞു: “ഒരു എട്ടര ഒമ്പത് ആയിക്കാണും.”
“ഓ മൈ ഗോഡ്! വി ആർ റ്റൂ ലേറ്റ്! ഇന്ന് എവിടെയെല്ലാം പോകണ്ടതാണ്.” ഗഡി കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. പിന്നെ ബാഗിൽ പരതി ബ്രഷും പേസ്റ്റും എടുത്തു.
“എന്താടാ ഈ ബഹളം? ഇവിടെ ആരെങ്കിലും പാത്രം എറിഞ്ഞു പൊട്ടിക്കുന്നുണ്ടോ?” ബ്രഷിൽ പേസ്റ്റ് തേക്കുന്നതിനിടയിൽ നിസാം ചോദിച്ചു.
ഗഡിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ചങ്ക് ഉത്തരത്തിന് പകരം ഒരു മറുചോദ്യമാണ് ചോദിച്ചത്: “ആഹാ! നീയിന്ന് പല്ലു തേക്കുന്നുണ്ടോ?”
“ഉണ്ട്, ഇന്ന് നിൻ്റെ പരാതി മാറ്റിയേക്കാം. കുളിക്കുന്നുമുണ്ട്,” ബ്രഷ് വായിലിട്ട് നിസാം പറഞ്ഞു.
പേസ്റ്റ് പതഞ്ഞ് വായിൽ നിറഞ്ഞപ്പോഴാണ് ഗഡി വാഷ് ബേസിൻ അന്വേഷിച്ചത്. മുറിയിൽ അങ്ങനൊരു സാധനം ഇല്ല. ആംഗ്യവും മുറിവാക്കുകളും കൊണ്ട് ഗഡി ചങ്കിനോട് തുപ്പാനുള്ള സ്ഥലം തിരക്കി.
ഗഡിയെ നോക്കി ഊളച്ചിരി ചിരിച്ച് ചങ്ക് വാതിലിന് നേരേ ചൂണ്ടി. “അളിയാ, പുറത്തിറങ്ങി നോക്ക്. പല്ലു തേച്ച് കുളിച്ചിട്ടു വന്നാ മതി. ചെല്ല്.”
വാതിൽ തുറന്ന ഗഡി കാണുന്നതിന് മുൻപേ കേട്ടു: “ക്രാക്ക്... ക്രാക്ക്... ക്ലാങ്ങ്... ക്ലാങ്ങ്...” കൂടെ, കാക്കത്തൊള്ളായിരം ആളുകളുടെ ബംഗാളിയിലുള്ള കലപില.
രണ്ടാമത്തെ നിലയുടെ ബാൽക്കണിയിൽ നിന്ന് ഗഡി ചുറ്റും നോക്കി. ഭിത്തിയിൽ പണ്ടെന്നോ അടിച്ച പച്ചപ്പെയിൻ്റ്, നിറം മങ്ങിയെങ്കിലും ചിലയിടത്ത് ഇപ്പോഴും കാണാം. ഈർപ്പം വിട്ടുമാറാത്ത ഭിത്തികളിൽ മിക്കയിടത്തും പെയിൻ്റ് പൊളിഞ്ഞു പോയി, പകരം പച്ച പായൽ കട്ടിക്ക് പിടിച്ചിരിക്കുന്നു. പായൽ ഇല്ലാത്ത ഭാഗത്ത് പല രൂപത്തിലുള്ള പാൻ കറകൾ.
ആകാശത്തേക്ക് തുറന്ന കിണർ പോലെയുള്ള ബോർഡിംഗ് ഹൗസിൻ്റെ താഴെ മുതൽ മുകളിലെ മൂന്നാം നില വരെ, നാലു സൈഡിലുമുള്ള വരാന്തയിലും, നടുമുറ്റത്തിനു കുറുകെയും കയറുകൾ വലിച്ചു കെട്ടിയിരിക്കുന്നു. അരിച്ചിറങ്ങുന്ന സൂര്യതാപത്തിനു വേണ്ടി അടിപിടി കൂടുകയാണ് അതിൽ തൂങ്ങിയാടുന്ന പലതരത്തിലുള്ള തുണികൾ. വെള്ളം ഉണങ്ങാതെ പായൽ നിറഞ്ഞ നടുമുറ്റത്തെ സിമന്റ് തറയിൽ, തോർത്ത് മാത്രമുടുത്ത് പല്ലു തേക്കാനും കുളിക്കാനും തിക്കും തിരക്കും കൂട്ടുന്ന താമസക്കാർ. കുറച്ചു പേർ ബോർ വെല്ലിൻ്റ ചുറ്റും കൂടി നിൽക്കുന്നു. ഒരാൾ ഹാൻഡ് പമ്പിൽ പണിയുന്നു. "ക്രാക്ക്... ക്രാക്ക്." മറ്റുചിലർ പായൽ പൊതിഞ്ഞ ഒരു കോൺക്രീറ്റ് സംഭരണിയിൽ നിന്ന് ചളുങ്ങിയ അലുമിനിയം പാത്രങ്ങളിൽ പായൽ കലർന്ന പച്ചവെള്ളം കോരി കുളിക്കുന്നു. "ക്ലാങ്ങ്... ക്ലാങ്ങ്."
പ്രസിഡൻസി ബോർഡിംഗ് ഹൗസ് നാലുകെട്ട് രീതിയിലുള്ള ഒരു ടിപ്പിക്കൽ ബംഗാളി 'മെസ്സ് ബാരി' ആണ്. ഇവിടുത്തെ താമസക്കാർ കോളേജ് വിദ്യാർത്ഥികളോ ജോലിക്കാരോ ആയ പുരുഷന്മാരാണ്. മിക്കവരും അവിവാഹിതർ, ചുരുക്കം ചിലർ കുടുംബം കൂടെയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർ. ഇവർക്കെല്ലാമായി പല്ലുതേക്കാനും കുളിക്കാനും ആകെയുള്ളത് ഇടുങ്ങിയ നടുമുറ്റത്തെ ഒരു ബോർവെല്ലും ഒരു ജല സംഭരണിയുമാണ്. അതുകൊണ്ടുതന്നെ, രാവിലെ ഏഴ് തൊട്ട് ഒൻപതുവരെയാണ് നടുമുറ്റത്തെ ട്രാഫിക്കിൻ്റെ പീക്ക് ടൈം.
വേറിട്ട ഈ കുളിസീൻ കണ്ടു ഞെട്ടിയ ഗഡി ബ്രഷിൽ അറിയാതെ കടിച്ചു. പിന്നെ മനസില്ലാ മനസ്സോടെ ഇറങ്ങി വായ കഴുകി പോന്നു.
ഗഡി മുറിക്കകത്തു കയറിയതും ചങ്ക് കൊണച്ചു. “നീ കുളിക്കുന്നില്ലേ?”
“ഓ, ഇന്നൊരു മൂഡില്ല, നാളെ കുളിക്കാം,” ബ്രഷും പേയ്സ്റ്റും ബാഗിലിട്ട് ഗഡി പറഞ്ഞു. പിന്നെ വന്ന് തൻ്റെ കട്ടിലിരുന്നു. “അളിയാ, ഇതെന്തൊരു ആചാരമാടാ ഇത്? ഈ നടുക്കുള്ള കോമൺ കുളി? അതും പോട്ടെ, ആ വെള്ളത്തിൽ എങ്ങനെ കുളിക്കാൻ തോന്നും?" ഗഡി തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് ചൂണ്ടി ചങ്കിനോട് ചോദിച്ചു.
ചങ്ക് ചിരിച്ചു കൊണ്ട് പുസ്തകം കട്ടിലിൽ മടക്കി വച്ചു. എന്നിട്ട് ചരിത്രം വിളമ്പി:
“എടാ, സമൂഹക്കുളി റോമൻ സാമ്രാജ്യം മുതൽ ഉണ്ട്. പക്ഷേ കൽക്കട്ടയിലെ ഈ നടുമുറ്റം കുളി വന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം സാഹചര്യങ്ങൾ കീഴ്മേൽ മറിഞ്ഞതുകൊണ്ടാണ്.”
“എങ്ങനെ മറിഞ്ഞു?”
“എടാ, നീ ഈ കെട്ടിടം ഒന്നു സൂക്ഷിച്ച് നോക്കിക്കേ,” ചങ്ക് മുറിക്ക് ചുറ്റും വിരൽ ചൂണ്ടി നിസാമിനോട് പറഞ്ഞു. “നിനക്ക് എന്ത് തോന്നുന്നു?”
ഗഡി മുറി മുഴുവൻ സൂക്ഷ്മമായി കണ്ണോടിച്ചു. മുൻപ് കണ്ണിൽ പെടാതെ പോയ ചെറിയ കൊത്തുപണികളും പ്രൗഢിക്ക് വേണ്ടിയുള്ള കോർണർ വർക്കുകളും പഴയ വാൾപ്പേപ്പറിൻ്റെ അവശിഷ്ടവുമൊക്കെ അപ്പോൾ ഗഡി കണ്ടു. “പണ്ട് ഇവൻ ശരിക്കുമൊരു ‘പ്രസിഡൻസി’ ആയിരുന്നിരിക്കും,” സർവേ പൂർത്തിയാക്കി നിസാം പറഞ്ഞു.
“കറക്റ്റ് അളിയാ.. യൂ സീ...” ചങ്ക് രണ്ടു കൈയും നീട്ടി തൻ്റെ പ്രൊഫസർ മോഡ് സ്വിച്ച് ഓൺ ചെയ്തു. “പണ്ട് ഇത് 'സെമീന്ദാർ ബാരി' ആയിരുന്നു. അതായത് ജന്മി ഫാമിലി താമസിച്ചിരുന്ന മണിമാളിക. 'ഉഥാൻ' എന്നു വിളിക്കുന്ന നടുമുറ്റവും 'ചൗബച്ച' എന്ന അതിലെ വാട്ടർ ടാങ്കും ഈ ജന്മി ഫാമിലി ഒറ്റക്ക് ഉപയോഗിച്ചിരുന്ന രാജകീയ ബാത്ത്ടബ് ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം എല്ലാം തകിടം മറിച്ചു,” ചങ്ക് പറഞ്ഞു നിർത്തി.
“അതെങ്ങനെ?” ഹിസ്റ്ററിയിൽ വീക്കായ ഗഡി വീണ്ടും ചോദിച്ചു.
“എടാ, ബംഗാളിൽ സെമീന്ദാർ അബോളിഷൻ ആക്റ്റ് വന്നു. സെമീൻ മുഴുവൻ സർക്കാർ, ‘ഭദ്രാലോക്’ എന്ന് സ്വയം വിളിച്ചിരുന്ന സെമീന്ദാറുകളുടെ കൈയിൽ നിന്നും ‘ഛോടാലോക്’ എന്ന് അവർ വിളിച്ചിരുന്ന 'മസ്ദൂറു'കളുടെ കൈകളിലേക്ക് കൊടുത്തു. അവസാനം ‘ദസ്തൂർ’ പോലെ, മണിമാളികകൾ മെയിൻ്റെയ്ൻ ചെയ്യാൻ കാശില്ലാതെ സെമീന്ദാറുകൾ അത് ബോർഡിംഗ് ഹൗസുകളാക്കി 'മസ്ദൂറു'കൾക്ക് വാടകയ്ക്ക് കൊടുക്കാൻ തുടങ്ങി. പ്രസിഡൻസി കോളേജിൻ്റെ അടുത്ത് കിടന്ന ഈ 'ബാരി' അങ്ങനെ പ്രസിഡൻസി ബോർഡിംഗ് ഹൗസായി.”
“എടാ, നിനക്കിതൊക്കെ എവിടുന്ന് കിട്ടി?” ചങ്കിൻ്റെ ജനറൽ നോളഡ്ജിൽ ഗഡി ആശ്ചര്യപ്പെട്ടു.
കട്ടിലിലിരുന്ന പുസ്തകമെടുത്ത് ചങ്ക് നിസാമിൻ്റെ മടിയിലേക്കിട്ടു. “വായിച്ചു പഠി.”
നിസാം ബുക്ക് എടുത്തു. “Calcutta, a City Revealed by Geoffrey Moorhouse.” ടൈറ്റിൽ വായിച്ച നിസാം കൂടുതൽ അത്ഭുതപ്പെട്ടു. “അളിയാ, നിനക്കിതിനിടയിൽ ഇതെവിടുന്ന് കിട്ടി?” ബുക്ക് പൊക്കിപ്പിടിച്ചു കുലിക്കി നിസാം ചോദിച്ചു.

“അതാണ്!” ചങ്ക് വിരൽ ഞൊടിച്ച് നിസാമിന് നേരേ വിരൽ ചൂണ്ടി. “എടാ, നീയിവിടെ പോത്തു പോലെ കിടന്നുറങ്ങിയപ്പോൾ ഞാൻ പുറത്തു പോയി അധ്വാനിച്ചു. നമ്മൾ രാത്രി വന്നപ്പോൾ വിചാരിച്ചതുപോലെ ഇത് ഒരു ഡെഡ് സ്ട്രീറ്റ് ഒന്നുമല്ല. ഈ കെട്ടിടത്തിൻ്റെ ഒരു സൈഡ് ഇരിക്കുന്നത് മഹാത്മാ ഗാന്ധി റോഡാണ്, അതായത് കൊളോണിയൽ കാലത്തെ ഹാരിസൺ സ്ട്രീറ്റ്. ഇവിടുന്നിറങ്ങി ജസ്റ്റ് നടന്നാ മതി, കോളേജ് സ്ട്രീറ്റ് എത്തി. അവിടെ ഒരു പ്രദേശം മുഴുവൻ ബുക്ക് ഷോപ്പുകളാണ്. ‘ബോയ് പാരാ’ എന്നോ മറ്റോ ആണ് പേര്.”
“നീയൊരു ഭയങ്കരൻ തന്നെയാടാ,” ഗഡി ബുക്ക് തിരിച്ച് ചങ്കിൻ്റെ മടിയിലേക്ക് എറിഞ്ഞു. “പക്ഷേ ഇതു വായിച്ചോണ്ട് ഇരുന്നാ മതിയോ? നമുക്ക് കറങ്ങണ്ടേ അളിയാ?” നിസാം എഴുന്നേറ്റ് ബാഗ് തുറന്ന് ക്യാമറ എടുത്തു. എന്നിട്ട് ചങ്കിനോട് ചോദിച്ചു: “ഇവന് പണി കൊടുക്കണ്ടേ?”
ചിരിച്ചു കൊണ്ട് ചങ്ക് പോക്കറ്റിൽ നിന്ന് മടക്കിയ ഒരു പേപ്പറെടുത്ത് കട്ടിലിൽ വച്ച് നിവർത്തി. ഇതു കണ്ട ഗഡി വീണ്ടും ആശ്ചര്യപ്പെട്ടു. “എടാ! കൽക്കട്ടയുടെ മാപ്പോ? നീ പൊന്നപ്പനാടാ പൊന്നപ്പൻ!”
ചങ്ക് മാപ്പിൽ ഒരു സ്ഥലത്ത് വലത്തേ ചൂണ്ടുവിരൽ വച്ചു. “എടാ, ഇതാണ് നമ്മുടെ ഇപ്പോഴത്തെ ലൊക്കേഷൻ, 66, MG റോഡ്. ഈ കാണുന്നതാണ് ഞാൻ പറഞ്ഞ ബോയ് പാരാ.” ചങ്ക് മാപ്പിലൂടെ വിരൽ നീക്കി. കട്ടിലിനരികിലേക്കു വന്ന നിസാമിൻ്റെ കണ്ണുകൾ ചങ്കിൻ്റെ വിരൽ ഫോളോ ചെയ്തു. ചങ്ക് തുടർന്നു: “അതിന് തൊട്ടടുത്ത് ബങ്കിം ചാറ്റർജി സ്ട്രീറ്റിൽ 'കോഫി ഹൗസ്'. നമ്മൾ ബ്രേക്ക്ഫാസ്റ്റ് അവിടുന്ന്. പിന്നെ ബസ് പിടിച്ച് നേരേ ഈഡൻ ഗാർഡൻസ്.”
ഈഡൻ ഗാർഡൻസ് എന്നു കേട്ടതും ഗഡി ക്രിക്കറ്റ് ബാറ്റിംഗ് ആക്ഷൻ കാണിച്ച് “ടൊക്ക്” എന്ന സൗണ്ട് ഉണ്ടാക്കി. ബോൾ ബാറ്റിൽ കൊള്ളുന്ന ശബ്ദം.
“അവിടുന്നു നടക്കാനുള്ള ദൂരമേയുള്ളൂ വിക്ടോറിയ മെമ്മോറിയൽ. അതു കഴിഞ്ഞ് സൗത്ത് കൽക്കട്ടയിലെ ലേക്ക് മാർക്കറ്റ്, ലഞ്ച് അവിടുന്ന്. തിരിച്ച് നോർത്തിലേക്ക് ഇന്ത്യൻ മ്യൂസിയം.”
ഇന്ത്യൻ മ്യൂസിയത്തിലെത്തിയപ്പോൾ ചങ്കിന്റെ ആംഗുലീ ചലനം നിലച്ചു. ഗഡിയെ നോക്കി ചങ്ക് പറഞ്ഞു: “ഇവിടെ നമുക്ക് മമ്മിയെ കാണണം.”
ഗഡി ഒരു നിമിഷം സ്തംഭിച്ച് കണ്ണുമിഴിച്ചു. “മമ്മിയോ?”
“എടാ പൊട്ടാ, ഈജിപ്ഷ്യൻ മമ്മി. ഇന്ത്യയിലെ ഓൾഡസ്റ്റ് മ്യൂസിയമാണിത്.”
ഗഡി ശ്വാസം വിട്ടു. “ഓ, അങ്ങനെ... OK. മമ്മിയെക്കണ്ട് നമ്മൾ ഹായ് പറയുന്നു, എന്നിട്ട്?”
“എന്നിട്ട് ഒന്നുമില്ല. തിരിച്ച് കോഫീ ഹൗസിൽ നിന്ന് കഞ്ഞി കുടിച്ച് ഈ അവരാതം പിടിച്ച സ്ഥലത്ത് വന്നു കിടന്നുറങ്ങുന്നു.” മാപ്പ് മടക്കി തിരിച്ചു പോക്കറ്റിലിട്ട് ചങ്ക് എഴുന്നേറ്റു. പിന്നെ ഗഡിയുടെ തോളിൽ പിടിച്ചു പറഞ്ഞു: “അപ്പോ ലെറ്റ്സ് ഗോ! സമയം കളയണ്ട.”
“ഓകെ, വാ പോകാം.” ക്യാമറ ഇട്ട ബാഗ് എടുത്തു നിസാമും റെഡിയായി. മുറി പൂട്ടി രണ്ടു പേരും വീണ്ടും ഗോവണിയിറങ്ങി, തെരുവിലേക്ക്.
(തുടരും)

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.