പിന്നാമ്പുറ കഥകൾ - AI മന്നൻമാർ
അങ്ങനെ ലാലു ചുരുളഴിച്ച സിൽവർ ജൂബിലി സുവനിയർ എന്ന വമ്പൻ ക്യാൻവാസിൽ എഴുതിയും വരച്ചും എഡിറ്റേഴ്സ് മദിച്ചു വരവേ എഴുത്തു കാരിലൊരുത്തൻ ഒരു സംശയം പ്രകടിപ്പിച്ചു.
“എഴുതി എഴുതി തന്ത റോമ്പിൻസ് പോലെ തലച്ചുമടായി കൊണ്ടു പോകണ്ടി വരുമോ ലാലേ നിൻ്റെ സുവനിയർ?”
അതുവരെ കുംഭകർണ്ണനെപ്പോലെ കിടന്നിരുന്ന കൊണാണ്ടർ ചാടിയെഴുന്നേറ്റു. ഞൊടിയിടയിൽ തീരുമാനിച്ചു -some sections has to go under chopping board.
അങ്ങനെയാണ് “if you weren't a doctor, what would you be?” എന്ന ചേദ്യം മില്ലേനിയം ഗ്രൂപ്പൽ ഉണ്ടാക്കിയ റെസ്പോൺസ് ചാറ്റുകൾ കോർത്തിണക്കി പണുതുണ്ടാക്കിയ “Alt Careers” എന്ന സുവനിയർ സെക്ഷന് പിടി വീഴുന്നത്.
കഷ്ടപ്പെട്ടെഴുതിയുണ്ടാക്കിയ ഭാഗം കളയേണ്ടി വരുന്ന സങ്കടം നികത്താൻ ലാലു തന്നെ ഒരു ഉപായം കണ്ടെത്തി. മുഴുവൻ മുറിച്ചു കളയണ്ട പകരം എഴുതിയത് ചിത്രങ്ങളായി കൺവേർട്ട് ചെയ്യാം. ഒരു കാരിക്കേച്ചറൈസ്ഡ് സ്റ്റോറി റ്റെല്ലിംഗ്.
ഐഡിയാ കൊള്ളാം. പക്ഷേ ഇതെങ്ങനെ പ്രാവർത്തികമാക്കും? എഴുത്തുകാർ സംശയിച്ചു നിൽക്കേ ലാലു ഫോണെടുത്ത് ജോയിസിനും ലിഞ്ചോയക്കും സ്പീട് ഡയൽ അമർത്തി.
“When Lal first approached me with the idea of creating personalized AI-generated images for our souvenir, I was genuinely excited — finally a chance to explore the possibilities of AI. As I explored deeper, I began to realize how powerful and versatile AI can be in bringing imagination to life. Between me and Linjo, we used a whole lot of AI toolkits — Leonardo AI, Deepswapper AI, DALL·E, Imagine AI, Google Gemini, Meta AI, and ChatGPT — basically everything short of Iron Man’s suit!
Eventually, as the souvenir theme evolved, some of the early images didn’t make the final cut (RIP to those beautiful but totally off-theme masterpieces). But honestly, the journey was the real reward. We ended up creating something that’s not just a souvenir — it’s a tech-powered, nostalgia-packed time capsule.”
അങ്ങനെ വാട്ടർ കളറിൽ വെള്ളം ചേർക്കപ്പെട്ടു. പലയിടത്തും AI കയറിപ്പറ്റി. ഇതൊക്കെ കണ്ടപ്പോൾ ശരിക്കും എനിക്കു ചിരിവന്നു. ഇവന്മാർ ഈ കഷ്ടപ്പെടണ്ട കാര്യമുണ്ടായിരുന്നോ? Iron Man ഓട് ചോദിച്ചാൽ പോരെ. മണ്ടന്മാർ!