പരീത് കഥകൾ - പട്ടി ക്ലിനിക്കും ഡോക്‌സോറൂബിസിനും

പരീതിൻ്റെ മാത്രം അഭിപ്രായമല്ല, Preventive clinic പൊതുവേ അറിപ്പെടുന്നത് പട്ടി ക്ലിനിക് എന്ന പേരിലാണ്. പട്ടികളെയും പൂച്ചകളെയും പരീത് വെറുത്തു തുടങ്ങിയത് ഈ പേസ്റ്റിങ്ങ് തുടങ്ങിയതുമുതലാണ്. പട്ടികൾ വിടെയെല്ലാം കിടക്കുന്നു, എവിടെയെല്ലാം മാന്തുന്നു എന്നത് പരീതിനെ അത്ഭുതപരതന്ത്രനാക്കി.
11.30യ്ക്ക് Preventive clinic പൂട്ടിയാൽ 1 മണി മുതൽ SPM-ൽ പോയിരിക്കണം. കോട്ടുവയിൽ വീട്ട് പിരിവിൻ്റെ B/L Temporomandibular joint തടിച്ചി വീർത്തു.
Oncall-duty പട്ടി ക്ലിനിക്കിൽ ഏർപ്പെടുത്തിയ സാറിനെ പട്ടി കടിക്കാൻ പരീത് നേർച്ച നേർന്നു. മെഡിസിൻ ഡ്യൂട്ടി HS നെ പട്ടികടിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച് പരീത് Oncall-duty മറികടന്നു.
Radiotherapy:
Radiotherapy:
വേദനിക്കുന്നവരുടെ കൂടെ വേദനിക്കുന്ന മനസ്സാണ് പരീതിൻ്റേത്. റേഡിയോ തെറാപ്പിയിലെ രോഗീ വേദനകൾ പരീതിനെ ജീവിതത്തിൻ്റെ നശ്വരതയെപ്പറ്റി ആഴത്തിൽ ചിന്തിപ്പിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മാഡം പരീതിനെ ഒ. പി. യിൽ പിടിച്ചിരുത്തി. എഫ്. യു. എന്നും Doxorubicin എന്നും മറ്റും കേട്ട് പരീത് ഞെട്ടി! പരീത് വായിക്കുന്ന ബുക്കുകളിൽ ഇതൊന്നും കണ്ടിട്ടില്ലല്ലോ.
അന്ന് വന്ന എല്ലാ പേഷ്യൻസിനേയും “Review after one week” എന്നെഴുതി പരീത് യാത്രയാക്കി. കാരണം പരീതിന് റേഡിയോ തെറാപ്പി പോസ്റ്റിങ്ങ് ഒരാഴ്ചയല്ലേ ഉള്ളൂ!
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.