പരീത് കഥകൾ - GP

പരീതിൻ്റെ ആദ്യ GP
House surgency എത്തുന്നതുവരെ പരീതൊരു GP virgin ആയിരുന്നു. ഡോസും രോഗവും വച്ച് പരീതൊരു GP ബുക്ക് ഉണ്ടാക്കി. ആദ്യത്തെ ദിവസം GP യ്ക്ക് പോയ പരീതിന് GP ബുക്കിൽ ഇല്ലാത്ത രോഗവുമായി വന്ന Pt നോട് ഏറ്റുമുട്ടേണ്ടി വന്നു. പരീത് സിസ്റ്ററോട് ചോദിച്ചു, “സിസ്റ്റർ ഇവിടെ Adenosine triphosphate ഉണ്ടോ?” ഇല്ല എന്ന സിസ്റ്ററുടെ മറുപടി കേട്ട പരീത്, “ങാ.. ഇവിടില്ല അല്ലേ... എങ്കിൽ ഇവിടെ കൊടുക്കുന്നത് കൊടുത്തേക്കു...” എന്ന് പറഞ്ഞ് പരിഹരിച്ചു.
Febrile seizure ആയി വന്ന കൊച്ചുകുട്ടിയുടെ anus ഇലേക്ക് സിറിഞ്ചിൽ എന്തോ ഇടിച്ച് കേറ്റുന്ന സിസ്റ്ററെ കണ്ട് പരീത് അത്ഭുതപ്പെട്ടു. Calmpose ആണ് എന്ന സിസ്റ്ററുടെ മറുപടി പരീതിൻ്റെ ജിജ്ഞാസയെ തണുപ്പിച്ചില്ല. അവസാനം സിസ്റ്ററുടെ മറുപടി വന്നു, “ഡോക്ടർ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ?” Febrile seizure-ൽ PR - diazepam കൊടുക്കാമെന്ന് അറിഞ്ഞ പരീതൊന്ന് ഞെട്ടി. ഇങ്ങനെയും ഒരു Route of administration നോ?
സത്യം പറയാമല്ലോ, അനധികൃതവും സദാചാരവിരുദ്ധവുമായി പ്രവർത്തിച്ച ഗാന്ധിനഗറിൻ്റെ 10 കി. മീ. ചുറ്റളവിലുള്ള സകല G.P. സെൻ്ററുകളും പരീത് പൂട്ടിച്ചു. വലിയ സെൻ്ററുകളായ Caritas ഉം Matha യും പരീതിന് പ്രവേശനം നിഷേധിച്ച് പിടിച്ചുനിന്നു.
പരീതിൻ്റെ ആദ്യ Stipend
പരീത് കൃത്യം എല്ലാ മാസവും ഒന്നാം തീയതി തന്നെ ഓഫീസിൽ പോയി നോക്കും. കാശ് വന്നോ? 8-ാം തീയതിയേ H.S.Stipend വരൂ എന്ന് അറിവ് പരീതിന് പകർന്നു കിട്ടിയത് ഒരല്പം താമസിച്ചാണ്. പരീതിന് കിട്ടിയ കാശ് പാറക്കൽ റ്റോമിയും താജിലെ ചേട്ടനും, HSQവിലെ ചേച്ചിയും പങ്കിട്ടെടുത്തു. മാസത്തിൻ്റെ അവസാന നാളുകളിൽ പരീത് കൂട്ടുകാരിൽ നിന്നും കടം വാങ്ങി അഡ്ജസ്റ്റ് ചെയ്തു.
പി. എച്ച്. സി കഥൾ:
വെള്ളമടിച്ച് കണ്ണുരുട്ടി പരീതിനെ പേടിപ്പിക്കാൻ വന്ന ബൈ സ്റ്റാൻഡേഴ്സിനെ stethoscope ഊരിയാൽ അവരെക്കാൾ വലിയ ചെറ്റയാണ് താനെന്ന് ഓർമ്മിപ്പിച്ചു.
ഒ. പി.യിൽ ഇരിക്കുമ്പോൾ എളുപ്പത്തിനായി പരീത് എച്ച്. എസ്. ക്യു.വിൽ നിന്നും തുണ്ടു പേപ്പറിൽ P'mol, S.N.D, Ampicillin കുറിപ്പടികൾ 15 എണ്ണം എഴുതിക്കൊണ്ടു വന്നു. Ptനോട് ഗൗരവത്തിൽ പേരു ചോദിച്ച് കുറിപ്പടിക്ക് മുകളിൽ പേരും വയസ്സും എഴുതിക്കൊടുത്ത് നീണ്ട ഒ. പി.യെ പരീത് മാനേജ് ചെയ്തു.
ഇൻജക്ഷൻ ചോദിക്കുന്നവനോട് ഇൻജക്ഷനെക്കുറിച്ചും, ഉപയോഗിക്കുന്ന സൂചികളെക്കുറിച്ചും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും പരീത് വാചാലനായി. അവർക്ക് ഇൻജക്ഷൻ നൽകിയില്ല. ഇൻജക്ഷൻ വേണം എന്ന് വാശിപിടിച്ച 21 വയസ്സുകാരൻ പയ്യന് പരീത് നാലരമണിക്ക് ഇവിടിട്ട് ഇൻജക്ഷൻ കൊടുത്തു.
പി.എച്ച്.സി.കളെ പരീത് ഒരു Referral Centre ആക്കി. രാത്രി 10 മണിക്ക് ശേഷം വരുന്ന എല്ലാ ptemയും പരീത് മറ്റു സ്ഥലങ്ങളിലേക്ക് Refer ചെയ്തു.
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.