Posts

Showing posts from February, 2026

Save The Date - Lal Productions

Image
  ആമുഖം: കഷ്ടി ഇരുപത് മിനിറ്റുള്ള ഒരു കോമഡി നാടകരൂപമാണ് ലാലിന്റെ മനസ്സിലുള്ളത്. ഒരു ജെൻ-സീ (Gen-Z) സ്വയംവരം മോഡൽ. നാടകമായോ കോമഡിയായോ തോന്നിയില്ല എന്ന പരാതികൾ സ്വീകരിക്കുന്നതല്ല. സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതി. കഥാപാത്രങ്ങൾ:  * ലിസ്റ്റിൻ രാജ്: ഹോസ്പിറ്റൽ ഉടമ.  * ലിസി റാണി: ലിസ്റ്റിന്റെ ഭാര്യ.  * തരുണി: ഇവരുടെ മകൾ (Surgeon).  * സിസ്റ്റർ സുമതി: ICU നഴ്സ്.  * ഡോക്ടർമാർ: Cardiologist, Neuro (ശൃംഗാരവീരൻ), Ortho.  * ജാഡ തെണ്ടി (J.T): സ്യൂട്ടിട്ട അഹങ്കാരിയായ ഡോക്ടർ.  * നിപുണൻ: J.T-യുടെ അസിസ്റ്റന്റ് (ഫ്രീക്കൻ ലുക്ക്).  * അറ്റൻഡർമാർ. രംഗം 1 (സ്ഥലം: ലിസ്റ്റിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓഫീസ് മുറി. ലിസ്റ്റിൻ നടുക്കിരിക്കുന്ന പ്രധാന മേശയുടെ കസേരയിൽ ഇരിക്കുന്നു. Laptop-ൽ കുത്തിക്കളിക്കുന്നതിനൊപ്പം ഗൗരവത്തിൽ ഫോണിൽ ആരോടോ സംസാരിക്കുന്നു. കാര്യമായ എന്തോ ബിസിനസ് ചർച്ച എന്ന പ്രതീതി. ലിസ്റ്റിൻ ധരിച്ചിരിക്കുന്ന സ്യൂട്ടിൽ 'Dr. Listin Raj' എന്ന് ഇംഗ്ലീഷിൽ പലയാവർത്തി വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ജാഡയെ ഉൽഭവിപ്പിക്കുന്ന ആംഗ്യചേഷ്ടകൾ.) (മുറിയിൽ തന്നെ സ...