Glutathione - Sulumol Production
ഗ്ലൂട്ടാത്തയോൺ ഡിസംബറിലെ ഒരു ദിവസം. ഉച്ചയ്ക്ക് ക്ലിനിക്കിൽ ഞാൻ ഫ്രീ ആയിരുന്നു. എന്തൊക്കെയോ വായിച്ചു സമയം കൊല്ലുന്ന നേരത്താണ് അവർ എന്നെ കാണാൻ വരുന്നത് — കഷ്ടിച്ച് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു പയ്യനും, പതിനഞ്ചോ പതിനാറോ വയസ്സു വരുന്ന ഒരു പെൺകുട്ടിയും. അവർ എന്റെ കാബിനിൽ കയറി. പയ്യൻ അധികം മിണ്ടാതെ ഇരുന്നു. പെൺകുട്ടി പറഞ്ഞു — വെളുക്കാൻ വേണ്ടി ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ എടുക്കാനാണ് വന്നതെന്ന്. എന്റെ ക്ലിനിക്കിൽ ഗ്ലൂട്ട ഇഞ്ചക്ഷൻ എടുക്കാൻ വരുന്ന ഒത്തിരി ആൾക്കാർ ഉണ്ട്. IV ഗ്ലൂട്ടാത്തയോൺ സ്കിൻ വൈറ്റനിങ്ങിന് വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത് ഒരു FDA approved treatment അല്ല. അതേപോലെ അനാഫൈലാക്സിസ്, സ്റ്റീവൻ ജോൺസൺ സിൻഡ്രോം, TEN ഒക്കെ സൈഡ് എഫക്ട് ആയി വരാം. മാത്രമല്ല, ആഴ്ചയിൽ ഒരു ഇഞ്ചക്ഷന് അത്യാവശ്യം നല്ല റേറ്റും വരും. ഇവരെ കണ്ട് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി — ഒരു ഐഡിയയും ഇല്ലാതെ ഇൻസ്റ്റാഗ്രാം കണ്ട് ഇൻഫ്ലുവൻസ്ഡ് ആയി, ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ എടുത്താൽ വെളുത്തു ചാറും എന്ന വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്ന്. പെൺകുട്ടി വാതോരാതെ സംശയങ്ങൾ ഉന്നയിക്കുന്നു. ഗ്ലൂട്ടാത്തയോൺ പയ്യനു വേണ്ടിയാണ്. ...