Posts

Showing posts from January, 2026

Nizam's ആവേശം! - Gerald

Image
OP ഏകദേശം കഴിയാറായപ്പോഴാണ് മാമൻ വിളിച്ചത്. അത്യാവശ്യമായി വീട്ടിലേക്ക് ചെല്ലണമത്രേ. കായംകുളം NTPC-യിലെ ചെറുകിട OP-യും മാമന്റെ ഇടയ്ക്കിടെയുള്ള 'അത്യാവശ്യ' വിളികളും നിസാം അലിയെ അത്ര കാര്യമായി അലട്ടാറില്ല. കൃത്യനിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായ നിസാമിന്, 'പെട്ടെന്ന്' എന്ന് പറഞ്ഞാൽ അത് എത്രയും വേഗമാകണമെന്ന് നന്നായി അറിയാമായിരുന്നു. എങ്കിലും ഒപി തീർത്ത്, ഒരു ചായയും കുടിച്ച് ഇറങ്ങിയപ്പോഴേക്കും രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. കാറിൽ കയറിയപ്പോഴേക്കും മാമൻ രണ്ടാമതും വിളിച്ചു. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ആദ്യത്തെ വളവിലെത്തി എന്ന് പറഞ്ഞ് മാമനെ സമാധാനിപ്പിച്ചു. പിന്നെ NTPC-യുടെ മുന്നിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് ഒറ്റ കുതിപ്പാണ്! വേഗതയുടെ കാര്യത്തിലും നിസാം കണിശക്കാരനാണ്. രണ്ട് വളവ് പിന്നിട്ടതേയുള്ളൂ, അതാ നേരെ മുന്നിൽ പോലീസ് ജീപ്പ്! അവർ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. നിസാം വണ്ടി ഒതുക്കി. ഒരു അത്യാവശ്യത്തിന് പോകുമ്പോൾ ഇതുപോലുള്ള മാരണങ്ങൾ വട്ടം വരുന്നതിനെ 'മർഫീസ് പാരഡോക്സ്' എന്നാണ് പറയുന്നത്. സാധാരണക്കാർക്ക് മർഫി ഒരു കീറാമുട്ടിയാണെങ്കിൽ നിസാമിന് അതൊരു ഹരമാണ്....

നിഷ്ക്കു - Reloaded: Prasy

Image
തുടർച്ചയായി മലയാളം ടെസ്റ്റ് പേപ്പറിന് ഒരക്കത്തിൽ മാർക്ക് വാങ്ങിയ നിഷ്ക്കുവിനെ മലയാളം പഠിപ്പിക്കാൻ ഞാൻ ലീവ് എടുത്തു. മദർ തെരേസയെ കുറിച്ചുള്ള പാഠമാണ്. ചാപ്റ്ററിന്റെ പേര് "സഹനത്തിന്റെ വെൺപിറാവ്". പാഠമാകെ വായിച്ചു കൊടുത്ത് നോട്ട് ബുക്കിലെ ചോദ്യോത്തരങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം: "മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത് എന്താണ്?" ഉത്തരം: "എല്ലാം സഹിക്കാനും പൊറുക്കാനുമുള്ള മനസ്സാണ് മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത്." ഞാൻ ചോദ്യവും ഉത്തരവും പലവട്ടം വായിച്ചു. നിഷ്ക്കു പഠിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പറയുന്നത് റിപ്പീറ്റ് ചെയ്ത് കാറുകൾ കൊണ്ട് കളിക്കുന്നു. ബ്രേക്ക് എടുത്ത ശേഷം ഞാൻ വീണ്ടും നിഷ്ക്കുവിനോട് ചോദ്യം ചോദിച്ചു: "മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത് എന്താണ്?" നിഷ്ക്കുവിന്റെ ഉത്തരം: "Hot Air Balloon". ഉത്തരം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി! **** ഒരിക്കൽ നിഷ്ക്കുവിന്റെ ഏതോ കൂട്ടുകാരൻ അവനോട് ഉപദേശിച്ചു—ഫിലിം സ്റ്റാർസിനാണ് ഏറ്റവും കൂടുതൽ പുത്തൻ കാറുകൾ ഉള്ളതെന്ന്. മാത്രമല്ല, അവർക്ക് ജോലി ഒന്നും ചെയ്യണ്ട, വെറുതെയിരുന്ന് “പ...

CHIRí YEKSHí - Sulumol

Image
പുതിയ വാടക വീട്ടിലേക്ക് താമസം മാറിയ സമയം. ചിരിയും കളിയുമായി ഏകദേശം ഒരാഴ്ച പെട്ടെന്ന് കടന്നുപോയി. ക്രിസ്മസ് സീസൺ എത്തി. മകനും ഭർത്താവും വെക്കേഷൻ ടൂർ എന്ന് പറഞ്ഞ് എവിടെയൊക്കെയോ പോയി. എനിക്ക് ആ സമയത്ത് ക്ലിനിക്കിൽ നല്ല തിരക്കായതിനാൽ ഞാൻ കൂടെ പോയില്ല. വീട്ടിൽ പണി കുറഞ്ഞതിനാൽ മെയ്ഡ് ചേച്ചിക്ക് നാട്ടിൽ പോകാൻ ആഗ്രഹം. വെക്കേഷൻ അല്ലേ, പാവം പൊയ്ക്കോട്ടേ എന്ന് ഞാനും വിചാരിച്ചു. ഇവരൊക്കെ വീട്ടിൽ ഉള്ളപ്പോൾ ടിവി എനിക്ക് നിഷിദ്ധമാണ്. അതുകൊണ്ട് തനിയെ ആയപ്പോൾ കുറേ സിനിമകൾ കാണണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. കാണേണ്ട സിനിമകളുടെ ലിസ്റ്റ് എന്റെ PRO എനിക്ക് വാട്സാപ്പിൽ അയച്ചുതന്നു. ഓരോ ഫിലിമിന്റെ നേരെയും ബ്രാക്കറ്റിൽ ഹൊറർ, കോമഡി എന്നൊക്കെ എഴുതിച്ചേർത്ത് പുള്ളിയുടെ ആത്മാർത്ഥത ഊട്ടിയുറപ്പിച്ചിരുന്നു. ലിസ്റ്റിലെ ആദ്യത്തെ പേരുതന്നെ എന്നെ വല്ലാതെ ആകർഷിച്ചു — "Dies Irae". ഹൊറർ മൂവികൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഒരുവിധം ഹൊററിൽ ഒന്നും ഞാൻ പേടിക്കാറില്ല; പ്രത്യേകിച്ച് മലയാളം സിനിമകളിലെ യക്ഷികളും പ്രേതങ്ങളുമൊക്കെ എനിക്ക് കോമഡി ആയിട്ടാണ് തോന്നാറുള്ളത്. അങ്ങനെ "Dies Irae" തന്നെ കാണാമെന്ന് നിശ്ചയിച്ചു...