സുലുമോൾ സ്റ്റോറീസ് - നിസാമലിയുടെ Mackintosh Quality Street

മൂന്നാം വർഷ യൂണിവേഴ്സിറ്റി എക്സാമിൻ്റെ മുൻപുള്ള സ്റ്റഡി ലീവ് തുടങ്ങുന്ന ദിവസം, കാറിൽ വീട്ടിലേക്ക് പോകുമ്പോൾ നിസാമിനൊരു ലിഫ്റ്റ് കൊടുത്തു. ഞാൻ പഠിക്കാൻ പ്ലാനിടുമ്പോൾ നിസാം ഗൾഫിന് പോകാനുള്ള പ്ലാനിലാണ്. ചങ്ങനാശ്ശേരിയിൽ ഇറങ്ങാൻ ഡോർ തുറന്ന നിസാമിനെ പിന്നിൽനിന്ന് വിളിച്ച് ഞാൻ പറഞ്ഞു, "Nizam darling, എനിക്ക് Quality Street Chocolates വലിയ ഇഷ്ടമാണ്. ഗൾഫിൽനിന്ന് വരുമ്പോൾ കുറച്ച് കൊണ്ടുതരുമോ?". നിസാം സന്തോഷത്തോടെ സമ്മതിച്ചു. എക്സാം തുടങ്ങാൻ ഇനി രണ്ടു ദിവസം. ഞാൻ രാവിലെതന്നെ ഹോസ്റ്റലിൽ തിരിച്ചെത്തി വായന തുടങ്ങി. ആദ്യ പരീക്ഷതന്നെ എനിക്ക് വളരെ കൺഫ്യൂസിങ്ങും ബുദ്ധിമുട്ടുമുള്ള മൈക്രോബയോളജി. Oxidase +ve, oxidase -ve, School of fish appearance അങ്ങനെ എന്തൊക്കെയോ സംഗതികൾ മാറാലപോലെ ബുദ്ധിയിൽ അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്നു. വൈകുന്നേരമായപ്പോൾ ഒരാൾ എന്നെ കാണാൻ LH-ൽ വന്നു. വാതിൽക്കൽ ചെന്നപ്പോൾ, അതാ നിസാം! കയ്യിൽ ചെറിയ ഒരു മിഠായിപ്പൊതി. പൊതിയെന്നെ ഏൽപ്പിച്ച് നിസാം പറഞ്ഞു, “ഇതാ പ്രസി പറഞ്ഞ ചോക്ലേറ്റ്! പക്ഷേ ഇത് പ്രസിക്ക് മാത്രമല്ല. പ്രസി ആദ്യം എടുത്തിട്ട് ബാക്കി നമ്മുടെ യൂണിറ്റ്മേറ്റ്സ് എല്ലാവർക...