Posts

Latest Post

സുലുമോൾ സ്റ്റോറീസ് - നിസാമലിയുടെ Mackintosh Quality Street

Image
  മൂന്നാം വർഷ യൂണിവേഴ്സിറ്റി എക്സാമിൻ്റെ മുൻപുള്ള സ്റ്റഡി ലീവ് തുടങ്ങുന്ന ദിവസം, കാറിൽ വീട്ടിലേക്ക് പോകുമ്പോൾ നിസാമിനൊരു ലിഫ്റ്റ് കൊടുത്തു. ഞാൻ പഠിക്കാൻ പ്ലാനിടുമ്പോൾ നിസാം ഗൾഫിന് പോകാനുള്ള പ്ലാനിലാണ്. ചങ്ങനാശ്ശേരിയിൽ ഇറങ്ങാൻ ഡോർ തുറന്ന നിസാമിനെ പിന്നിൽനിന്ന് വിളിച്ച് ഞാൻ പറഞ്ഞു, "Nizam darling, എനിക്ക് Quality Street Chocolates വലിയ ഇഷ്ടമാണ്. ഗൾഫിൽനിന്ന് വരുമ്പോൾ കുറച്ച് കൊണ്ടുതരുമോ?". നിസാം സന്തോഷത്തോടെ സമ്മതിച്ചു. എക്സാം തുടങ്ങാൻ ഇനി രണ്ടു ദിവസം. ഞാൻ രാവിലെതന്നെ ഹോസ്റ്റലിൽ തിരിച്ചെത്തി വായന തുടങ്ങി. ആദ്യ പരീക്ഷതന്നെ എനിക്ക് വളരെ കൺഫ്യൂസിങ്ങും ബുദ്ധിമുട്ടുമുള്ള മൈക്രോബയോളജി. Oxidase +ve, oxidase -ve, School of fish appearance അങ്ങനെ എന്തൊക്കെയോ സംഗതികൾ മാറാലപോലെ ബുദ്ധിയിൽ അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്നു. വൈകുന്നേരമായപ്പോൾ ഒരാൾ എന്നെ കാണാൻ LH-ൽ വന്നു. വാതിൽക്കൽ ചെന്നപ്പോൾ, അതാ നിസാം! കയ്യിൽ ചെറിയ ഒരു മിഠായിപ്പൊതി. പൊതിയെന്നെ ഏൽപ്പിച്ച് നിസാം പറഞ്ഞു, “ഇതാ പ്രസി പറഞ്ഞ ചോക്ലേറ്റ്! പക്ഷേ ഇത് പ്രസിക്ക് മാത്രമല്ല. പ്രസി ആദ്യം എടുത്തിട്ട് ബാക്കി നമ്മുടെ യൂണിറ്റ്മേറ്റ്സ് എല്ലാവർക...

പരീത് കഥകൾ - GP

Image
പരീതിൻ്റെ ആദ്യ GP House surgency എത്തുന്നതുവരെ പരീതൊരു GP virgin ആയിരുന്നു. ഡോസും രോഗവും വച്ച് പരീതൊരു GP ബുക്ക് ഉണ്ടാക്കി. ആദ്യത്തെ ദിവസം GP യ്ക്ക് പോയ പരീതിന് GP ബുക്കിൽ ഇല്ലാത്ത രോഗവുമായി വന്ന Pt നോട് ഏറ്റുമുട്ടേണ്ടി വന്നു. പരീത് സിസ്റ്ററോട് ചോദിച്ചു, “സിസ്റ്റർ ഇവിടെ Adenosine triphosphate ഉണ്ടോ?” ഇല്ല എന്ന സിസ്റ്ററുടെ മറുപടി കേട്ട പരീത്, “ങാ.. ഇവിടില്ല അല്ലേ... എങ്കിൽ ഇവിടെ കൊടുക്കുന്നത് കൊടുത്തേക്കു...” എന്ന് പറഞ്ഞ് പരിഹരിച്ചു. Febrile seizure ആയി വന്ന കൊച്ചുകുട്ടിയുടെ anus ഇലേക്ക് സിറിഞ്ചിൽ എന്തോ ഇടിച്ച് കേറ്റുന്ന സിസ്റ്ററെ കണ്ട് പരീത് അത്ഭുതപ്പെട്ടു. Calmpose ആണ് എന്ന സിസ്റ്ററുടെ മറുപടി പരീതിൻ്റെ ജിജ്ഞാസയെ തണുപ്പിച്ചില്ല. അവസാനം സിസ്റ്ററുടെ മറുപടി വന്നു, “ഡോക്ടർ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ?” Febrile seizure-ൽ PR - diazepam കൊടുക്കാമെന്ന് അറിഞ്ഞ പരീതൊന്ന് ഞെട്ടി. ഇങ്ങനെയും ഒരു Route of administration നോ? സത്യം പറയാമല്ലോ, അനധികൃതവും സദാചാരവിരുദ്ധവുമായി പ്രവർത്തിച്ച ഗാന്ധിനഗറിൻ്റെ 10 കി. മീ. ചുറ്റളവിലുള്ള സകല G.P. സെൻ്ററുകളും പരീത് പൂട്ടിച്ചു. വലിയ സെൻ്ററുകളായ Caritas ഉ...

ഭീതി - നമിത

 “ഇവിടെയാണ് അന്ന് നിന്നത്. അല്ലേ?” ആ സ്ത്രീ സ്വയം ചോദിച്ചു. പട്ടണം വല്ലാതെ മാറിയിരിക്കുന്നു. കെട്ടിടങ്ങൾ, നിരത്തിലൂടെ തിരക്കിട്ടു പോകുന്ന മനുഷ്യരും വാഹനങ്ങളും എല്ലാം. ബസ് സ്റ്റാൻഡിന്റെ മുൻപിൽ വലിയ ഷോപ്പിംഗ് കോംപ്ലക്സ്. സ്റ്റാൻഡ് കഴിഞ്ഞ് തൊട്ടുള്ള തുണിക്കട. അത് അന്നും ഉണ്ടായിരുന്നു.  10-12 വർഷം മുൻപുള്ള ഒരു ഓണക്കാലം. അതിനു മുൻപ് കഥയിലെ സ്ത്രീയ്ക്കൊരു പേര് വേണം. വേണ്ടേ? മായ എന്നാക്കാം. സർവ്വം മായ! മായ മെട്രോ നഗരത്തിൽ ഐ ടി സെക്ടറിൽ ജോലി ചെയ്യുന്നു. വിവാഹിതയാണ്. ഭർത്താവ് വിദേശത്ത്. ഓഫീസിലെ ഓണാഘോഷപരിപാടികൾ തീർത്ത് ബസ്സിൽ കയറി വീടിനടുത്തുള്ള പട്ടണത്തിൽ എത്തിയപ്പോളേക്കും രാത്രി 8:30 മണി. ഇനി വീട്ടിലേക്ക് ബസ് കിട്ടണമെങ്കിൽ 1കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചെല്ലണം. വൈകിയത് കൊണ്ട് അച്ഛനും സഹോദരനും കാറിൽ വരാം എന്ന് പറഞ്ഞു. ബസ് സ്റ്റാൻഡിൽ അസമയത്തു നിൽക്കുന്നതോർത്തു തൊട്ടടുത്തുള്ള വലിയ തുണിക്കടയുടെ മുൻപിലേക്ക് നിന്നു. കട്ട പിടിച്ച ഇരുട്ട് പട്ടണത്തെ വലയം ചെയ്തു. കടയുടെ മുന്നിൽ നല്ല വെളിച്ചം.  കുറച്ചപ്പുറത്തായി തട്ടുകടയുടെ മുന്നിൽ മാത്രം അഞ്ചാറു പേർ. പൊഴിഞ്ഞു പൊഴിഞ്ഞ് അതും...

തടുക്കുട്ടന്റെ ഓണം - Gerald

Image
ഓണം വന്നേ! ആ വന്നല്ലോ! ഓണത്തുമ്പികളും തുമ്പപ്പൂക്കളും കൊണ്ട് സമൃദ്ധമായ കാലമായാണ് “ഓണം” നമ്മുടെ ഓർമ്മകളിൽ നിറയുന്നത്. എൻ്റെ ഓണം ഓർമ്മയിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്ന ഒന്നാണ് എൻ്റെ വീടിനു പിറകിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെയുള്ള വള്ളംകളി. IPL പോലെ കമ്പോളവൽക്കരിക്കപ്പെട്ട ഇപ്പോഴത്തെ നെഹ്റു ട്രോഫി വള്ളംകളി പോലുള്ള ഒരു മത്സരമായി അതിനെ തെറ്റിദ്ധരിക്കരുത്. ഓണം കഴിഞ്ഞു വരുന്ന ഞങ്ങളുടെ വള്ളംകളി 'കുമാരനല്ലൂർ ഉത്രട്ടാതി വള്ളംകളി' എന്നാണ് അറിയപ്പെടുന്നത്. കുമാരനല്ലൂർ അമ്പലത്തിലേക്ക് എഴുന്നള്ളുന്ന ദേവീവള്ളത്തിന് അകമ്പടി പോകുന്ന സമ്പ്രദായം, പിന്നീട് ആറിന്റെ ഇരുകരകളിലുമുള്ളവർ ഒരു ഓളമാക്കി മാറ്റുകയായിരുന്നു. ചുണ്ടൻവള്ളം തൊട്ട് കൊതുമ്പുവള്ളം വരെയുള്ള ചെറുതും വലുതുമായ നിരവധി വള്ളങ്ങൾ നിരനിരയായി നീങ്ങുമ്പോഴുള്ള ദൃശ്യവിസ്മയം, വള്ളങ്ങളോളം തന്നെ വ്യത്യസ്തമായ താളമേളങ്ങളോടെയുള്ള തുഴച്ചിൽ, ഇടയ്ക്കിടെയുള്ള വള്ളംമറിച്ചിൽ, കരയിൽ നിൽക്കുന്നവരും വള്ളത്തിലുള്ളവരും തമ്മിലുള്ള രസകരമായ കമന്റടികൾ... ഇവയെല്ലാം കൊണ്ട് സമ്പന്നമായ, മൂന്നുനാലു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു മിനി ഉത്സവമായിരുന്നു എൻ്റെ കുട...

സുലുമോൾ സ്റ്റോറീസ് - LR കഥകൾ: Cs

Image
അങ്ങനെ അടിമേടിച്ച് സിസേറിയൻ കാണാൻ ഓപ്പറേഷൻ തീയറ്ററിൽ ചെന്നപ്പോഴാണ്, പ്രവീണും പോളും എന്നും Cs കാണാൻ ഓടുന്നതിന്റെ രഹസ്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. OT- കോറിഡോറിൽ ഭിത്തിയോട് ചേർന്നുള്ള ബെഞ്ചിൽ AC-യുടെ തണുപ്പിലിരുന്ന് സുഖിക്കാം; എത്ര നേരം വേണമെങ്കിലും കത്തിവെക്കാം. ഇതിനിടയിൽ സ്കൂട്ടായാലും ആരും അന്വേഷിക്കില്ല. ഫുൾ റിലാക്സേഷൻ! “ഇനിയുള്ള ദിവസങ്ങളിലെ Cs നമ്മൾ കാണും, പോളും പ്രവീണും ലേബർ റൂം ഡ്യൂട്ടിയെടുക്കും”—പ്രെറ്റിയും ഞാനും തീരുമാനിച്ചുറപ്പിച്ചു. സിസേറിയൻ കാഴ്ചയിലെ ആണുങ്ങളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് പിന്നീട് നടന്നത് പെണ്ണുങ്ങളുടെ ശക്തമായ പോരാട്ടവും ആണുങ്ങളുടെ വീരോചിതമായ ചെറുത്തുനിൽപ്പുമായിരുന്നു. പക്ഷേ, ഈ വടംവലിയിൽ ആണൊരുത്തനായ സീനിയർ സാറിന് ഞങ്ങളോടുള്ള പ്രത്യേക സ്നേഹം കാരണം ഞാനും പ്രെറ്റിയും, പോളിനെയും പ്രവീണിനെയും സ്ഥിരമായി തറപറ്റിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം, പ്രവീൺ പല മോഹനവാഗ്ദാനങ്ങളും നൽകി ഞങ്ങളെ വശീകരിച്ച്, എന്റെയും പ്രെറ്റിയുടെയും കൂടെ സിസേറിയൻ കാണാൻ കയറിപ്പറ്റി. പാവം പോൾ ലേബർ റൂമിൽ തനിച്ചായി! ആ മാസം ഡ്യൂട്ടിയിലുണ്ടായിരുന്നത് അല്പം സന്തോഷവും തമാശകളുമുള്ള ഒരു മാഡമായിരുന്നു. മാഡം രാ...

സുലുമോൾ സ്റ്റോറീസ് - LR കഥകൾ: നീരാളി

Image
നമ്മുടെയൊക്കെ കാലത്ത്, PG ലോകത്ത് സ്ത്രീകൾ വാണിരുന്ന ഒരു മേഖലയായിരുന്നു OBG. തൊണ്ണൂറ്റൊൻപത് ശതമാനവും അവർ തന്നെ. ആ വർഷം ബാക്കിവന്ന ആ ഒരു ശതമാനം പുരുഷതരി ലേബർ റൂമിൽ ഞങ്ങളുടെ സീനിയറായി എത്തി. പക്ഷേ, OBG-യിലെ പുരുഷന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തെ കാണാൻ ഞങ്ങൾക്കോ പ്രസ്തുത വ്യക്തിക്കോ തീരെ താൽപര്യമുണ്ടായിരുന്നില്ല. കാരണം, സ്ത്രൈണതയുടെ കാര്യത്തിൽ ഭൂരിപക്ഷത്തിന്റെ കുറവുകൾ പോലും നികത്താൻ പോന്ന കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഡാൻസിനോട് അടങ്ങാത്ത ഭ്രമമുണ്ടായിരുന്ന അദ്ദേഹത്തിന് പഠിത്തത്തോടും അതേ ആവേശമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സാർ ഞങ്ങളോട് ചോദിച്ചു: “കുട്ടികളെ, നിങ്ങൾ സിസേറിയൻ കണ്ടിട്ടുണ്ടോ?” ഞാനും പ്രെറ്റിയും അതുവരെ സിസേറിയൻ കണ്ടിട്ടുണ്ടായിരുന്നില്ല. ശരിക്ക് പറഞ്ഞാൽ, കാണാൻ അവസരം തന്നിട്ടില്ല എന്നതാണ് സത്യം. ലേബർ റൂമിലെ പണിയിൽനിന്ന് രക്ഷപ്പെടാനായി ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പോളും പ്രവീണും, നടക്കാത്ത സിസേറിയൻ പോലും 'കാണാൻ' പോകുമായിരുന്നു. അവരുടെ സിസേറിയന്റെ ഇൻസിഷൻ പ്രദീപിന്റെ തട്ടുകടയിലെ ദോശയുടെ പുറത്താണോ എന്ന് ഞങ്ങൾക്ക് നല്ല സംശയമുണ്ടായിരുന്നു. ഏതായാലും, ഞങ്ങൾ 'Cs...

സുലുമോൾ സ്റ്റോറീസ് - LR കഥകൾ: Pitocin

Image
പഠിക്കുമ്പോൾ ഗൈനക്കോളജി “നല്ല” ഇഷ്ടമായിരുന്നതുകൊണ്ട് PG കിട്ടിയില്ലെങ്കിലും OBG-യിൽ PG എടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പിന്നീട് എൻ്റെ സിസ്റ്റർ ഗൈനക്കോളജി കഴിഞ്ഞ് DM ഇൻഫെർട്ടിലിറ്റി എടുത്തപ്പോഴാണ് പഴയ OBG ഇത്രയൊക്കെ പുരോഗമിച്ചു എന്ന് ഞാനറിയുന്നത്. അങ്ങനെ OBG വെറുത്ത ഞാൻ ലേബർ റൂം പോസ്റ്റിംഗിന് കയറി. ഉള്ളിൽ കയറിയാൽ പിന്നെ പുറം ലോകമെന്തെന്ന് അറിയാത്ത നരകതുല്യമായ പോസ്റ്റിംഗ്. ലേബർ റൂം പോസ്റ്റിംഗ് തുടങ്ങുന്നത് പിറ്റോസിൻ മോണിറ്ററിംഗ് എന്ന പിന്തിരിപ്പൻ ആചാരത്തിൽ നിന്നാണ്. നമുക്ക് അലോട്ട് ചെയ്യപ്പെട്ട ഗർഭിണികളുടെ ബെഡ് സൈഡിൽ നിന്നുകൊണ്ട് ഡ്രിപ് സെറ്റിൽ തുള്ളി തുള്ളിയായി വീഴുന്ന പിറ്റോസിൻ നോക്കി നെടുവീർപ്പിടുക, ഇടയ്ക്കിടെ നിറവയറിൽ കൈ വെച്ച് വേദന വന്നോ എന്ന് ചോദിക്കുക, സെർവിക്സ് ഫുൾ ആകുന്നുണ്ടോ എന്ന് നോക്കുക, ബിപിയും പൾസും ചാർട്ട് ചെയ്യുക തുടങ്ങിയ ആചാരക്രിയകൾ പലയാവർത്തി കഴിയുമ്പോഴേക്കും നിന്ന് നിന്ന് കാലു വേദനിക്കും. നിവൃത്തിയില്ലാതെ നമ്മൾ പൃഷ്ഠം എവിടെയെങ്കിലും ഒന്നു ചാരുമ്പോഴായിരിക്കും MO-യുടെ വരവ്. അതോടെ ദുരാചാരങ്ങളുടെ തനിയാവർത്തനം. അഥവാ ഇനി ലേബർ റൂമിലെ ആകെയുള്ളൊരു കസേരയിൽ ഇരിക്കാൻ പറ്റിയ...