Calcutta Trip: 10 - എല്ലാം തീർന്നു!
ആ കുന്നിൻ മുകളിൽ സൂര്യൻ ഉഗ്രമൂർത്തിയായി നിൽക്കുന്ന നട്ടുച്ച. ചങ്കുകൾ മൂന്നു ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് തലേ ദിവസം രാത്രിയിൽ MH-ൽ തിരിച്ചെത്തിയിരുന്നു. ഊണ് കഴിഞ്ഞ് ടിവി റൂമിൽ റിലാക്സേഷന് കയറിയതാണ് നിസാം. ഫാൻ കേടായ ടിവി റൂമിലെ ഉഷ്ണം സഹിക്കവയ്യാതെ ഗഡി താഴത്തെ നിലയിലെ തണുപ്പുള്ള മുറിയിലേക്ക് നടന്നു. പഴയതുപോലെ കട്ടിലിൽ ചുമരും ചാരി പുസ്തകം വായിക്കുകയാണ് ചങ്ക്. “കൽക്കട്ട” അവസാനിക്കാൻ പോവുകയാണ്. കതക് തുറന്നു വന്ന ഗഡി ചങ്കിനോട് ചോദിച്ചു: “കൽക്കട്ട തീർന്നില്ലേടാ?” ചങ്ക് കൃഷ്ണമണി മാത്രം ചലിപ്പിച്ചു നിസാമിനെ പാളി നോക്കി. എന്നിട്ട് ചോദിച്ചു: “എടാ, നീ ജോർജ്ജിനോട് നമ്മുടെ ട്രിപ്പിൻ്റെ കാര്യം പറഞ്ഞിരുന്നോ?” “പിന്നല്ലാ… പറഞ്ഞു.” ഗഡി ഒരു സിഗരറ്റ് പുകച്ച് ജനാലക്കരികിലേക്ക് പോയി. ലങ്സിലേക്ക് പുക വലിച്ചു കയറ്റി, മിച്ചം വന്നത് ജനലിലൂടെ പുറത്തേക്ക് വിട്ട് തുടർന്നു പറഞ്ഞു: “ലിഞ്ചോയും ജോർജ്ജും രാവിലെ ഏതോ ബുക്കെടുക്കാൻ വന്നിരുന്നു. അപ്പോൾ നമ്മുടെ കൽക്കട്ട, മധുവിൻ്റെ ചേച്ചി, സോനാഗാച്ചി, മമ്മി... ഇതൊക്കെ ഞാൻ പറഞ്ഞു കേൾപ്പിച്ചു. പാവങ്ങൾ കൽക്കട്ടയിൽ പോയിട്ടില്ലല്ലോടാ. കാളിഘട്ടിലെ ചെറുക്കന്മാരുടെ കുളത്തിൽ ച...