No.20 മദ്രാസ് മെയ്ൽ - ചിയേർസ്! oപ്പേ!

എഗ്മോറിലെ ചിയേർസ് ബാർ, പക്ഷേ പബ്ബ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. അന്ന് കേരളത്തിൽ ബാംഗ്ലൂരും ചെന്നൈയ്യിലുമുള്ളതു പോലെ പബ്ബ് കൾച്ചർ ആവർഭവിച്ചിട്ടില്ല. പബ്ബുകളുടെ മുന്നിൽ നിൽക്കുന്ന സെക്യുരിറ്റിയെ ബൗൺസർ എന്നാണ് വിളിക്കുക. അതായത് വെള്ളമടിച്ച് അലമ്പുണ്ടാക്കിയാൽ ഇവന്മാരുടെ ദേഹത്ത് തട്ടി നമ്മൾ പന്തുപോലെ ബൌൺസ് ചെയ്ത് പുറത്തുപോകും. പിന്നെ അകത്തു കയറാൻ ശ്രമിച്ചാലും ബൗൺസ് ചെയ്യും. പബ്ബുകളുടെ മുന്നിൽ കൈയ്കെട്ടി മസിലുരുട്ടി പേടിപ്പിക്കാൻ നിൽക്കുന്ന ഇവന്മാരുടെ വലുപ്പവും മസിലും വച്ചാണ് പബ്ബുകളുടെ എക്സ്ക്ലൂസിവിറ്റി തരംതിരിക്കുന്നത്. കേരളത്തലെ ബാറുകളിലെ വിരസമായ നിപ്പിനടിച്ച് (നിന്ന നിൽപ്പിൽ മദ്യം സേവിക്കുക, കാശുകൊടുത്തു ഇറങ്ങുക എന്ന സ്ഥിര സേവകരുടെ ലളിത രീതി) ശീലിച്ച നിസാമിനു പബ്ബിലെ DJ യും മിന്നിക്കറങ്ങുന്ന disco light ഉം ഡാൻസുമൊക്കെ നവാനുഭൂതിയായി. രണ്ടെണ്ണമടിച്ച നിസാം ജ്യൂക്ക് ബോക്സിലെ പാട്ടിനൊപ്പം പാടാൻ തുടങ്ങി. ചങ്ക് അടുത്തിരുന്ന് തല കുലുക്കി കൈനീട്ടി നിസാമിൻ്റെ പാട്ടും കൂടെ റ്റച്ചിംഗ്സും ആസ്വദിച്ചു. പിന്നെ പിന്നെ കുടിക്കുന്ന ഓരോ ഗ്ലാസ് മദ്യത്തിനുമൊപ്പം നിസാമിൻ്റെ ശബ്ദം ഉയരാൻ തുടങ്ങി. ...