സുലുമോൾ സ്റ്റോറീസ് - LR കഥകൾ: Cs

അങ്ങനെ അടിമേടിച്ച് സിസേറിയൻ കാണാൻ ഓപ്പറേഷൻ തീയറ്ററിൽ ചെന്നപ്പോഴാണ്, പ്രവീണും പോളും എന്നും Cs കാണാൻ ഓടുന്നതിന്റെ രഹസ്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. OT- കോറിഡോറിൽ ഭിത്തിയോട് ചേർന്നുള്ള ബെഞ്ചിൽ AC-യുടെ തണുപ്പിലിരുന്ന് സുഖിക്കാം; എത്ര നേരം വേണമെങ്കിലും കത്തിവെക്കാം. ഇതിനിടയിൽ സ്കൂട്ടായാലും ആരും അന്വേഷിക്കില്ല. ഫുൾ റിലാക്സേഷൻ! “ഇനിയുള്ള ദിവസങ്ങളിലെ Cs നമ്മൾ കാണും, പോളും പ്രവീണും ലേബർ റൂം ഡ്യൂട്ടിയെടുക്കും”—പ്രെറ്റിയും ഞാനും തീരുമാനിച്ചുറപ്പിച്ചു. സിസേറിയൻ കാഴ്ചയിലെ ആണുങ്ങളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് പിന്നീട് നടന്നത് പെണ്ണുങ്ങളുടെ ശക്തമായ പോരാട്ടവും ആണുങ്ങളുടെ വീരോചിതമായ ചെറുത്തുനിൽപ്പുമായിരുന്നു. പക്ഷേ, ഈ വടംവലിയിൽ ആണൊരുത്തനായ സീനിയർ സാറിന് ഞങ്ങളോടുള്ള പ്രത്യേക സ്നേഹം കാരണം ഞാനും പ്രെറ്റിയും, പോളിനെയും പ്രവീണിനെയും സ്ഥിരമായി തറപറ്റിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം, പ്രവീൺ പല മോഹനവാഗ്ദാനങ്ങളും നൽകി ഞങ്ങളെ വശീകരിച്ച്, എന്റെയും പ്രെറ്റിയുടെയും കൂടെ സിസേറിയൻ കാണാൻ കയറിപ്പറ്റി. പാവം പോൾ ലേബർ റൂമിൽ തനിച്ചായി! ആ മാസം ഡ്യൂട്ടിയിലുണ്ടായിരുന്നത് അല്പം സന്തോഷവും തമാശകളുമുള്ള ഒരു മാഡമായിരുന്നു. മാഡം രാ...